ആലപ്പുഴ :സൈബർ പട്രോളിംഗിൽ acid high 2 എന്ന ഇന്‍സ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും പബ്ലിഷ് ചെയ്തിരുന്ന യുവാവും കൂട്ടാളികളും പിടിയിലായി.
ആലപ്പുഴ എക്സൈസ് സൈബ൪ സെൽ നടത്തിയ സൈബർ പട്രോളിംഗിലാണ് കമ്യൂണിറ്റി പേജിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മാവേലിക്കര എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കര തെക്കേക്കര സ്വദേശികളായ സ്റ്റാന്‍ലി വിജയകുമാ൪ (22 വയസ്സ്), നിരഞ്ജന്‍ (19 വയസ്സ്), കായംകുളം സ്വദേശികളായ അനന്ദു വിനോദ് (21 വയസ്സ്), ആദര്‍ശ് (22 വയസ്സ്), എന്നിവരെ പിടികൂടിയത്. പിടിയിലാകുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്ന 44 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പേജിൻ്റെ അഡ്മിൻ സ്റ്റാന്‍ലി വിജയകുമാർ ആയിരുന്നു. ഇയാളുമായി ബന്ധമുള്ള ഓൺലൈൻ സുഹൃത്തുക്കളുടെ വിവരവും സൈബർ സെൽ ശേഖരിച്ച് വരുന്നു.
പാ൪ട്ടിയിൽ ഇന്‍സ്പെക്ടറെ കൂടാതെ അസ്സി: എക്സൈസ് ഇന്‍സ്പെക്ട൪ ഉണ്ണികൃഷ്ണ൯ എം.പി, പ്രിവന്റീവ് ഓഫീസര്‍മാരായ അംബികേശ൯ കെ, ബെന്നിമോന്‍ വി, സിവിൽ എക്സൈസ് ഓഫീസ൪മാരായ സിജു പി ശശി , ഷിബു.പി.യു , സനൽ സിബിരാജ് , പ്രദീഷ് പി നായ൪ , ജി. ആ൪ ശ്രീ രണദിവെ , വനിതാ സിവിൽ എക്സൈസ് ഓഫീസ൪ നിമ്മികൃഷ്ണന്‍, എക്സൈസ് സൈബ൪ സെൽ അംഗങ്ങളായ അ൯ഷാദ്,പ്രമോദ് എക്സൈസ് ഡ്രൈവ൪ ജ്യോതിഷ്
എന്നിവരുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.