വെഞ്ഞാറമൂട് : സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു. മിനി (56) ആണ് മരിച്ചത്.
വെഞ്ഞാറമൂട് പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എക്കണോമിക്സ് അധ്യാപികയായ കാരേറ്റ് പേടികുളം ശീമ വിള വീട്ടിൽ വേണുകുമാർ ആണ് ഭർത്താവ്.
അദ്ദേഹം കെ.എസ്.ഇ ബിയിൽ ജോലി ചെയ്യുന്നു. ഇന്ന് ഉച്ചക്ക് 12.30 ന് വെഞ്ഞാറമൂട്ടിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ സഹപ്രവർത്തകർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ഈ മാസം 31-ന് ആയിരുന്നു മിനി സർവീസിൽനിന്ന് വിരമിക്കേണ്ടിയിരുന്നത്. മക്കൾ : ജയശങ്കർ ( പോളി ടെക്നിക് വിദ്യാർത്ഥി, ഇന്ദു ജ (ഡിഗ്രി വിദ്യാർത്ഥിനി).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.