എരുമപ്പെട്ടി: പിതാവിനെ ആക്രമിച്ച് കോലപ്പെടുത്താൻ ശ്രമിക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മകനെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു.
വേലൂർ തലക്കോട്ടുക്കര എരടങ്ങാട് വീട്ടിൽ (32) വയസുള്ള ശ്യാമപ്രസാദിനെയാണ് എസ്.ഐ ടി.സി അനുരാജ് അറസ്റ്റ് ചെയ്തത്.
പിതാവ് എരടങ്ങാട് രവീന്ദ്രനെയാണ് മകൻ ശ്യാമപ്രസാദ് ഗുരുതരമായി പരുക്കേൽപ്പിച്ചത്. മർദ്ധനത്തിൽ രവീന്ദ്രൻ്റെ മൂക്കിൻ്റെ എല്ലിന് പൊട്ടൽ സംഭവിച്ചതായി പോലീസ് പറഞ്ഞു ലഹരിക്കടിമയായ ശ്യാമപ്രസാദ് ആവശ്യപ്പെട്ട പണം നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്.
ചോദിച്ച പണം നൽകാത്തതിന് ഇതിന് മുമ്പും പലതവണ ഇയാൾ മാതാപിതാക്കളെ ആക്രമിച്ചിട്ടുണ്ട്. തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയ്താണ് രവീന്ദ്രൻ കുടുംബം പുലർത്തുന്നത്.
ഇടയ്ക്കിടെ മകൻ ആവശ്യപ്പെടുന്ന പണം നൽകാൻ രവീന്ദ്രന് കഴിയാറില്ല. തുടർന്നാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയും അസഭ്യം പറഞ്ഞും ആക്രമിക്കുന്നത്. ഇൻസ്പെക്ടർ കെ.കെ ഭൂപേഷ്, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ എ.വി സജീവ്, അരുൺകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.