രാഷ്ട്രപതിക്ക് കേരളത്തിൽ നിന്ന് കിട്ടിയ ഒരു വോട്ട് ടിഎൻ പ്രതാപന്റേതോ...??
രാഷ്‌ട്രപതി ഗോത്ര വർഗ്ഗക്കാരി ആയതിനാലാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്തിരം ഉദ്ഘടനം ചെയ്യുന്നതെന്ന് ഭിന്നിപ്പുണ്ടാക്കുന്നതിന് ലോക് സഭാ സ്പീക്കർക്ക് കത്തയച്ച ടിഎൻ പ്രതാപനോട് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ:ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതാപന്റെ ഇരട്ടതാപ്പ് തുറന്നു കാട്ടുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഗോത്രവർഗ്ഗക്കാരോടുള്ള കോൺഗ്രസ്സ് നേതാവ് ടിഎൻ പ്രതാപൻ എംപി യുടെ സ്നേഹം യാഥാർത്ഥ്യമാണങ്കിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബഹു.. ദ്രൗപതി മുർമുവിന് കേരളത്തിൽ നിന്ന് ലഭിച്ച ഒരു വോട്ടിന്റെ ഉടമസ്ഥൻ ടിഎൻ പ്രതാപനാണന്ന് സംശയമില്ല. അത് തുറന്ന് പറയാൻ ടിഎൻ പ്രതാപൻ തയ്യാറാകണം അല്ലങ്കിൽ നാണവും മാനവും ഇല്ലാത്ത ഉടായിപ്പ് രാഷ്ട്രീയം പ്രതാപൻ അവസാനിപ്പിക്കണം..
ഒരു ഗോത്രവർഗക്കാരിയെ രാഷ്ട്രപതിയാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമത്തെ തടയാൻ ശ്രമിച്ച കോൺഗ്രസ്സുകാരാണ് ഇപ്പോൾ ഗോത്രവർഗ്ഗ പ്രേമം കാണിക്കുന്നത്. കോൺഗ്രസ്സിന്റെ ഇന്നത്തെ ഗോത്രവർഗ്ഗ പ്രേമം ഭൈമി കാമുക പ്രേമമാണന്ന് തിരിച്ചറിയാനുള്ള വകതിരിവ് കേരളത്തിലെ ജനങ്ങൾക്കുണ്ട്.
നൂനപക്ഷ പ്രേമം നടിക്കുന്ന കോൺഗ്രസ്സ് ബഹു.അബ്ദുൾ കലാമിനെയും ഹരിജനായ രാം നാഥ് കോവിന്ദിനേയും രാഷ്ട്രപതിയാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തവരാണ്. മദാമ്മയെ പ്രധാനമന്ത്രിയാക്കാൻ ഗാന്ധി ഖദർ ധരിച്ച് രാഷ്ട്രീയം നടത്തുന്ന ഇവർ മദ്യ വിരുദ്ധത പ്രസംഗിക്കുകയും വിദേശത്ത് പോയി സ്കോച്ച് അടിച്ച് ആനന്ദിക്കുകയും ചെയ്യുന്ന ഹിപ്പോ ക്രെസി രാഷ്ട്രീയത്തിന്റെ പ്രതിരൂപങ്ങളാണ്.
കോൺഗ്രസ്സുകാരുടെ ഈ ഉടായിപ്പ് രാഷ്ട്രീയമാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ കാര്യത്തിലും വെളിവാകുന്നത്. പാർലമെന്റ് മന്ദിരം പുതുക്കിപണിഞ്ഞതിനെ നഖശി കാന്തം എതിർത്തവരാണ് കോൺഗ്രസ്സുകാർ. ലോകരാജ്യങ്ങൾക്കിടയിലെ ഒന്നാം കിട പാർലമെന്റ് മന്ദിരമായി ഇന്ത്യൻ പാർലമെന്റ് മോദി പുതുക്കി പണിഞ്ഞതിലും ഉദ്ഘാടനം ചെയ്യുന്നതിലും കോൺഗ്രസ്സിന് അസൂയയും കുശുമ്പും ഉള്ളത് കൊണ്ടാണ് ഉടായിപ്പ് രാഷ്ട്രീയം പറഞ്ഞ് ഇതിനെ ചെറുക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ ലോക നേതാക്കൾ ഒരു ഭാഗത്ത് മത്സരിക്കുമ്പോൾ ഇൻഡ്യൻ ജനാധിപത്യത്തിൽ ശരിയായ പ്രതിപക്ഷം പോലും ആകാൻ കഴിയാത്ത കോൺഗ്രസ്സ് അസൂയയും കുശുമ്പും ഉടായിപ്പ് രാഷ്ട്രീയവുമായി മോദിക്കെതിരെ ഇറങ്ങിയിട്ടുള്ളത്.
തെരുവിലെ മുച്ചീട്ട് കളിക്കാരന്റെ ഉടായിപ്പ് പോലെയാണ് ഇന്ത്യയിലെ കോൺഗ്രസ്സിന്റെരാഷ്ട്രീയം . 60 വർഷം കോൺഗ്രസ്സ് ഭരിച്ചപ്പോൾ കേന്ദ്ര സർക്കാർ നടപ്പാക്കിയ 475 പദ്ധതികളിൽ 438 എണ്ണം നെഹ്രു കുടുംബത്തിന്റെ പേരിൽ മാത്രമായിരുന്നു.
ഒമ്പത് വർഷം മോദി ഭരിച്ചിട്ട് ഒരു പദ്ധതി എങ്കിലും മോദിയുടെ പേരിലൊ കുടുംബത്തിന്റെ പേരിലൊ കൊണ്ടുവന്നിട്ടുണ്ടൊ? പാർലമെന്റ് പുതുക്കിപണിഞ്ഞത് ബി.ജെ.പി സർക്കാരാണങ്കിൽ ഭരണഘടനക്കുള്ളിൽ നിന്ന് ആര് പാല് കാച്ചണമെന്നും BJP സർക്കാർ തീരുമാനിക്കും. കോൺഗ്രസ്സിന്റെ ഒരു ഉടായിപ്പ് രാഷ്ട്രീയവും നടക്കാൻ പോകുന്നില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.