കോട്ടയം :കണമലയിൽ വന്യ മൃഗത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ ധനം നല്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. എൻ ഹരി.
സാധാരണ ഗതിയിൽ വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ നൽകുന്ന ദുരിതാശ്വാസ ധനംമാത്രം നൽകി മരണപ്പെട്ടവരുടെ കുടുംബത്തെ പിണറായിസർക്കാർ വഞ്ചിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി പറഞ്ഞു
കണമല കേസിൽ പ്രതികരിക്കുകയും പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത സകലരെയും തല്ലുമെന്നും കേസിൽ പെടുത്തുമെന്നും ഇന്ന് പത്രക്കാർക്ക് മുൻപിൽ ഇന്നലെ വീരസ്യം വിളമ്പിയ റേൻജ് ഓഫീസർ അറിയാൻ ആദ്യമേ ഒരു കാര്യം പറയാം സ്വന്തം വീടിന്റെ ഉമ്മറത്തിരിക്കുമ്പോൾ വന്യ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായി മരിച്ച രണ്ടു പേരുടെയും അവകാശങ്ങൾക്കായി ശബ്ദം ഉയർത്തിയാൽ പിടിച്ചു തൂക്കിലേറ്റുമെങ്കിൽ തൂക്കിലേറുന്നതിന് മുൻപ് അവർക്ക് അവകാശപെട്ടത് നേടികൊടുക്കാൻ ആര് എതിർത്താലും ജെപി മുൻപിൽത്തന്നെയുണ്ടാകും.
സ്കെച്ഛ് ചെയ്തു വെച്ച് തല്ലും കള്ളകേസിൽ പെടുത്തുമെന്നൊക്കെ പഞ്ഞു റേഞ്ച് ഓഫീസർ സാധുക്കളെയും ബിജെപി പ്രവർത്തകരെയും ഭയപ്പെടുത്താൻ നോക്കണ്ടതില്ല ഭയക്കില്ല..! ഇത്തരത്തിൽ ഒരു ഓഫീസർ പരസ്യമായി പറയണമെങ്കിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള രാഷ്ട്രിയ പിന്തുണയുടെ പിൻബലത്തിലാണെന്ന് വേണം കരുതാൻ.
ഈവിഷയത്തിൽ പ്രതികരിക്കേണ്ട സുപ്രധാനമായ കാര്യം വന്യ ജീവി ആക്രമണങ്ങളിൽ വ്യക്തികൾ മരണപ്പെട്ടാൽ നിലവിലെ നിയമപ്രകാരം സർക്കാർ നൽകുന്ന ദുരിതാശ്വാസ തുകയെകുറിച്ചാണ്.
നിർഭാഗ്യവശാൽ സംസ്ഥാന സർക്കാരിന്റെ ഒച്ചാരം പറ്റുന്ന ഇടതു സംഘടനാ ഉദ്യോഗസ്ഥർ രാഷ്ട്രീയ താല്പര്യം മുൻനിർത്തി നിയമപരമായി ലഭിക്കേണ്ട ഇത്തരം കാര്യങ്ങൾ വസ്തുതാപരമായി സമൂഹത്തിന് മുൻപിൽ അറിയിക്കില്ല എന്നുള്ളതാണ് സത്യം.
വന്യജീവി ആക്രമണങ്ങളിൾ വ്യക്തികൾ മരണപ്പെട്ടാൽ നിയമപരമായി ലഭിക്കേണ്ട സർക്കാർ ധന സഹായം പത്തുലക്ഷം രൂപയും പരുക്ക് പറ്റിയാൽ പരുക്കിന്റെ സ്വഭാവം അനുസരിച്ച് ,എത്രനാളത്തെ ചികിത്സ വേണ്ടി വരുമോ അതിനു ആനുപാതികമായി ദുരിതാശ്വാസ തുക കൈമാറുകയും ചെയ്യും. [നൂലാ മാലകളിൽ പെടുത്തി ഇടതു പക്ഷ സർക്കാർ തടഞ്ഞു വെച്ചില്ലങ്കിൽ മാത്രം]
വന്യ ജീവി ആക്രമണങ്ങൾ തടയാൻ,കൃഷിയിടങ്ങളിൽ വന്യജീവികൾ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാലും ഉണ്ടാകാതിരിക്കാനും സർക്കാർ സെൻസിംഗ് ഫണ്ട് നിലവിൽ ഉണ്ട് ,ആന മതിൽ നിർമ്മാണം ,കിടങ്ങ് നിർമ്മാണം,തുടങ്ങി വിവിധ ഘടകങ്ങളായി തിരിച്ച് സർക്കാരിന്റെ ഫണ്ടുകൾ നിലവിൽ ഉണ്ട്. പക്ഷെ ഇതൊക്കെ സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് ഹരി പറഞ്ഞു
അതിന്റെ രാഷ്ട്രീയ വൈരുധ്യങ്ങൾ പല വിഷയങ്ങളിലും പ്രകടവുമാണ്.
കണമലയിൽ മരണപ്പെട്ടവർ കാടിനുള്ളിൽ കടന്ന് വന്യ മൃഗങ്ങളുടെ ആവാസവ്യവസ്ഥയെയോ അവരുടെ സ്വൈര്യ വിഹാരത്തെയോ തടസ പെടുത്തിയതുകൊണ്ടു മരണപെട്ടവരല്ല സ്വന്തം വീടിന്റ ഉമ്മറത്ത് ഇരിക്കുമ്പോൾ ആക്രമിക്ക പെടുകയും,മറ്റൊരാൾ കൃഷിയിടത്തിൽ ആക്രമിക്ക പെടുകയുമാണ് ഉണ്ടായത്.
വന്യ ജീവി ആക്രമണങ്ങളിൽ മരണപ്പെട്ടാൽ സാധാരണയായി സർക്കാർ നൽകുന്ന തുക മാത്രം വാഗ്ദാനം ചെയ്തു കണമല നിവാസികളെയും മരണപ്പെട്ടവരുടെ കുടുംബത്തെയും പറ്റിക്കാമെന്നു പിണറായി വിജയനും സംസ്ഥാന ഗവണ്മെന്റും കരുതണ്ടന്ന് അദ്ദേഹം പറഞ്ഞു.
മരണപ്പെട്ടവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സംസ്ഥ സർക്കാർ തയ്യാറാകണം.. ഇന്ന് ചേരുന്ന ക്യാബിനറ്റ് മീറ്റിംഗിൽ ഈ കാര്യങ്ങൾ സംബന്ധിച്ച് വ്യെക്തത വരുത്താൻ സർക്കാർ തയ്യാറാകണം.
നിരവധി തവണ കണമലയിൽ വന്യ ജീവികളുടെ ആക്രമണവും കൃഷി സ്ഥലങ്ങൾ നശിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ നാട്ടുകാർ ഉദ്യോഗസ്ഥരെ ബോധ്യപെടുത്തിയെങ്കിലും ഉദാസീനമായി വിഷയത്തെ കണ്ടതാണ് ഇപ്പോൾ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയത്.
സാദാരണ ഗതിയിൽ വന്യ മൃഗങ്ങൾ ഫ്രണ്ട്‌ലിയായി ഇടപെടുന്നവരാണ് എന്ന് വനം മന്ത്രിയുടെ പ്രസ്താവന വന്നു. ഇതിലൂടെ എന്ത് സന്ദേശമാണ് മരണപ്പെട്ടവരുടെ കുടുംബത്തിനും കണമല നിവാസികൾക്കും ഗവണ്മെന്റ് നൽകുന്നത്.
ഫ്രണ്ട്ലിയായി ഇടപെടുന്ന വന്യ മൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം ആവശ്യമില്ല എന്ന സർക്കാരിന്റെ കാഴ്ച്ചപ്പാടാണ് രണ്ടുപേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെടാൻ ഇടയായത്.
അതിന്റെ ഉത്തര വാദിത്തം ഇടതുപക്ഷ സർക്കാർ ഏറ്റെടുത്ത് മരണപ്പെട്ടവർക്ക് അർഹമായ ദുരിതാശ്വാസ ധന സഹായം പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.
കണമല വിഷയത്തിലും മറ്റു വന്യ ജീവി ആക്രമണങ്ങൾ നടക്കുന്ന പ്രദേശങ്ങളിലെയും നടപടികളിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.