തൃശൂർ :കെടുകാര്യസ്ഥതയുടെ കേളി രംഗമായി കേരള ഭരണം മാറിയതിന്റെ ഉദാഹരണങ്ങളാണ് സമീപ ദുരന്ത സംഭവങ്ങൾ. അഞ്ച് സായുധ പോലീസുകാരുടെ അകമ്പടിയിലാണ് ഒരു പ്രതി ഗവണ്മേന്റ് ആശുപത്രിയിൽ വെച്ച് ഡോക്ടറെ കുത്തി കൊല്ലുന്നത്.
സ്വന്തം രക്ഷക്ക് മുറിയടച്ച് രക്ഷപ്പെട്ട പോലീസുകാർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു. യുപിയിൽ നടന്ന സംഭവങ്ങളിൽ നടുക്കവും കുറ്റപ്പെടുത്തലും നടത്തിയ വർ ഭരിക്കുന്ന കേരളത്തിൽ അർദ്ധരാത്രിയിൽ സ്ഥിരം അക്രമ സ്വഭാവമുള്ള ഒരു പ്രതിയെ എന്തുകൊണ്ട് വിലങ്ങ് വെച്ചില്ല? ഉയർന്ന പോലിസ് ഭാഷ്യം അപഹാസ്യമാണ്.
അക്രമി വാദിയായതുകൊണ്ടാണ് വിലങ്ങ് വെക്കാതിരുന്ന തെന്നാണ് പറഞ്ഞത് . ആക്രമ സ്വഭാവമുള്ള ഒരാളെ പോലിസ് കൈയ്യൊഴിയുകയാണൊ വേണ്ടത്.? പോലീസിന്റെ കയ്യിലെ ആയുധം ആർക്ക് പാദസേവ ചെയ്യാനാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവരെയൊക്കെ പോലീസ് എന്ന് പറയാൻ പറ്റുമൊ? അല്ലങ്കിലും രാഷ്ട്രീയ അടിമകളെ തിരുകികയറ്റുമ്പോൾ അവർ മാങ്ങാ മോഷ്ടാക്കളും തീവ്രവാദികളുടെ പിമ്പുകളുമാകുന്നത് സ്വാഭാവികമാണ്.
ഈ പോലീസുകാർക്ക് ആയുധം ഉണ്ടായിട്ട് കാര്യമില്ല ആഡംബരത്തിലാണ് താത്പര്യം. അതുകൊണ്ടാണ് അവർ സ്വയം രക്ഷ നോക്കുന്നത്. ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ മുഖ്യ കാരണം പോലീസിന്റെ അനാസ്ഥയാണ്. ഇത് മറച്ച് വെക്കാൻ ഉന്നത പോലീസ് ഉദ്യാഗസ്ഥർ മാറിയും മറിഞ്ഞും ന്യായങ്ങൾ ഉയർത്തുകയാണ്. നാളെ ഡോക്ടർ അക്രമിച്ചതു കൊണ്ടാണ് പ്രതി തിരികെ കുത്തിയതെന്നും ഡോക്ടർ തുന്നൽ ഇട്ടപ്പോൾ പ്രതിക്ക് വേദനിച്ചതിന് പ്രതികാരമായിട്ടാണ് പ്രതി കുത്തിയതെന്നും പറഞ്ഞ് പുതിയ പോലിസ് ഭാഷ്യം വന്നാലും അൽഭുതപ്പെടാനില്ല.
എത്ര നെറികേടിനേയും ന്യായീകരിക്കുന്നവരുടെ ഭരണമാകുമ്പോൾ എന്തും സംഭവിക്കാം എങ്ങിനേയും ന്യായികരിക്കാം. അതാണ് ഈ സംഭവ ത്തിലും കാണുന്നത്. ബഹു. ഹൈക്കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. എന്തുകൊണ്ട് തോക്ക് ഉപയോഗിച്ചില്ല. പക്ഷെ ഇന്നത്ത ചില പോലീസുകാരുടെ തോക്കിൽ ഉണ്ട ഉണ്ടാകാൻ ഇടയില്ല ഈയ്യമായത് കൊണ്ട് അതും ഉരുക്കി വിറ്റ് പൈസ മേടിച്ചിട്ടുണ്ടാകാനിടയുണ്ട്.
യുപി യെ നോക്കി ചോദ്യം ഉയർത്തിയവർ ഈ കെടുകാര്യസ്ഥതക്കെതിരെ മറുപടി പറയണം. സാംസ്കാരിക നായകർ വാ പൊളിക്കണം. ഒരിക്കലും മറക്കാനാവാത്ത ഈ ക്രൂരതയിലെ കുറ്റവാളികൾക്കെതിരെ പ്രതികരിക്കണം. ഗവർന്മേന്റ് അശുപത്രിയിലെ ഒരു ലേഡി ഡോക്ടർക്ക് സംരക്ഷണം കൊടുക്കാൻ കഴിയാത്തവർക്ക് എങ്ങിനെ കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനാകും. ?
അഡ്വ.ബി.ഗോപാലകൃഷ്ണൻ BJP VP
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.