മലപ്പുറം: -മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ വർഷം പത്താം ക്ലാസിലെ പരീക്ഷ എഴുതിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന മേഖലകളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുന്നതിനും അതിനനുയോജ്യമായ രീതിയിൽ ഹയർസെക്കൻഡറി വിഎച്ച്എസ്ഇ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വഴികാട്ടുന്നതിനായി കരിയർ വിങ്സ് എന്ന പേരിൽ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലും പ്രത്യേക ക്ലാസുകൾ നൽകുന്നു.
പ്രസ്തുത ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം മങ്കട പള്ളിപ്പുറം ഗാർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ നിർവഹിച്ചു.
പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം ഉപരിപഠന കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് കൃത്യമായ ധാരണയോടെ അല്ലെങ്കിൽ ഭാവിയിൽ തുടർപഠനത്തിനും ജോലി ലഭിക്കുന്നതിനും പ്രയാസമായി തീരും.
അതിനാൽ ഏറെ ശ്രദ്ധയോടെ വേണം കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വികസന സ്ഥിര സമിതി അധ്യക്ഷ സെറീന ഹസീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ,ജില്ലാ പഞ്ചായത്തഗം ടി പി ഹാരിസ്, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ഹുസൈൻ ,വൈസ് പ്രസിഡന്റ് സീനത്.
വിജയഭേരി കോർഡിനേറ്റർ ടി.സലിം സിജിഎസി കൺവീനർ ധനേഷ്, പ്രിൻസിപ്പൽ, പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. എസ്എസ്എൽസി റിസൾട്ട് വരുന്നതിനു മുമ്പായി ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന മാർഗ്ഗ നിർദ്ദേശക ക്ലാസുകൾ നൽകുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.