തൃശ്ശൂർ: ജില്ലയിലെ മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയും നിരവധി NDPS കേസുകളിൽ പ്രതിയുമായ ഒല്ലൂർ വളർക്കാവ് അഞ്ചേരി സ്വദേശി അരുണിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മറ്റൊരു കുറ്റവാളി സിതിന്റെ കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ ഇയാളുമായി അരുൺ നിരന്തര ബന്ധം പുലർത്തിയിരിക്കുന്നതായി ബോധ്യപ്പെട്ടിരുന്നു.
അരുണിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ കഴിഞ്ഞ ആറു മാസത്തിനിടയിൽ മുപ്പത്തിമൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരിക്കുന്നതായി മനസ്സിലായിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗം പേരും മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവരാണ്.
3.72 കിലോഗ്രാം കഞ്ചാവ് കാറിൽ കടത്തിയതിന് ഷൊർണൂർ പോലീസ് അരുണിനെ അറസ്റ്റ് ചെയ്തു കേസ് എടുത്തിരുന്നു. പാലക്കാട് സെക്കൻഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആ കേസിന്റെ വിചാരണ നടന്നുവരികയാണ്.
1.3 കിലോഗ്രാം കഞ്ചാവ് ബൈക്കിൽ കടത്തിയ കുറ്റത്തിന് തൃശ്ശൂർ റേഞ്ചിലും, 3.2 ഗ്രാം MDMA കടത്തിയ കേസിൽ തൃശ്ശൂർ സ്ക്വാഡ് ഓഫീസിലും അരുണിനെതിരെ കേസുണ്ട്. ഈ കേസുകളിലെല്ലാം അരുൺ ജാമ്യം എടുത്തിട്ടുണ്ട്. രണ്ടിലധികം മേജർ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
തൃശ്ശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദ്, പ്രിവന്റീവ് ഓപീസർ എം.എം. മനോജ് കുമാർ, എക്സൈസ് സൈബർ സെൽ ഉദ്യോഗസ്ഥനായ മിക്കി ജോൺ, ജനീസ് പ്രിൻസ് എന്നിവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.