തൊടുപുഴ: കരിമണ്ണൂര്‍ ടൗണിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകർത്തു കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് അന്യ സംസ്ഥാനക്കാർ പിടിയില്‍.

തൊടുപുഴ: കരിമണ്ണൂര്‍ ടൗണിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകർത്തു കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് അന്യ സംസ്ഥാനക്കാർ പിടിയില്‍. കാഞ്ഞങ്ങാട്ടുനിന്നു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് കരിമണ്ണൂര്‍ പോലീസ് ഇവരെ പിടികൂടിയത്.

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അസം നാഗോണ്‍ ജില്ലയില്‍ സിംലയ് പത്താര്‍ സ്വദേശികളായ ജിന്നറ്റ് അലി, തുമിറുള്‍ ഇസ്ലാം, അസീസുള്‍ ഹഖ് എന്നിവരാണ് പിടിയിലായത്. കരിമണ്ണൂര്‍ മേഖലയില്‍ വിവിധ ജോലിക്കെത്തിയവരാണ് ഇവർ 

ആയുധങ്ങള്‍ ഉപയോഗിച്ച് എ.ടി.എം. തകർത്തെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ക്ക് എടുക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ ദൃശ്യം എ.ടി.എമ്മിലെ സി.സി.ടിവിയില്‍നിന്നു പോലീസിനു ലഭിച്ചിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

പന്ത്രണ്ടാം തിയതി പുലര്‍ച്ചെയാണ് കവര്‍ച്ചാശ്രമം നടന്നത്.കാഞ്ഞങ്ങാട് താമസിച്ച് ജോലി അന്വേഷിച്ചുവരവെയാണ് പ്രതികളെ കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ. ജോബി, എസ്.സി.പി.ഒ. സുനില്‍കുമാര്‍, സി.പി.ഒ മാരായ ടി.എ.ഷാഹിദ്, അജീഷ് തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

കാഞ്ഞങ്ങാടുനിന്നും പ്രതികളുമായി പോലീസ് സംഘം കരിമണ്ണൂരിലേക്ക് തിരിച്ചു. ഇന്നുരാവിലെ കരിമണ്ണൂരിലെത്തിച്ചശേഷം വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !