കൊയമ്പത്തൂർ.പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ കേരളം നേരിട്ടത് ഒറ്റക്കെട്ടായാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞു.
കേരള കൾച്ചറൽ സെൻ്ററിനുള്ള അക്ഷയ ദേശീയ പുരസ്കാരം വിതരണം അയ്യപ്പസേവാസംഘം കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ വേദനകളും ദുരിതങ്ങളും സ്വന്തം പ്രശനമായി ഏറ്റെടുക്കുവാൻ മനസ്സുള്ളവരാണ് മലയാളികൾ.
അതാണ് കേരളത്തിൻ്റെ സംസ്കാരം മലയാള ഭാഷയേയും സംസ്കാരത്തേയും നില നിർത്താൻ മറുനാട്ടിൽ അഹോരാത്രം പ്രയത്നിക്കുന്ന കേരള കൾച്ചറൽ സെൻ്ററിന് അക്ഷയ ദേശീയ. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
മികച്ച കലാസാംസ്കാരിക പ്രവൃത്തനങ്ങൾ നടത്തുന്ന പ്രവാസ സംഘടന എന്ന നിലക്കാണ് കെ.സി സിയെ അക്ഷയ ദേശീയ പുരസ്കാരത്തിന് തെരെഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയും അക്ഷയ പ്രസിഡണ്ടുമായ പായിപ്ര രാധാക്യഷണൻ
എം.പി മൻമഥൻ അനുസ്മരണ പ്രഭാഷണം നടത്തി. സംഗീത സംവിധായകനും പിന്നണി ഗായകനുമായ വിദ്യാദരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു
അക്ഷയ ജ്യോതിസ് പുസ്തക നിധിയുടെ ഉദ്ഘാടനം സി.എം എസ് പ്രസിഡണ്ട് കെ.കെ.രാമചന്ദ്രൻ നിർവ്വഹിച്ചു. കെ.സി സി പ്രസിഡണ്ട് കെ.രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി ജോട്ടി കുരിയൻ എന്നിവർ പ്രസംഗിച്ചു.
കെ.സി.സി മുൻ ഭാരവാഹികളായിരുന്ന ജി. ട്ടി പട്ടേരി, കെ.കെ.രാമചന്ദ്രൻ, കെ.സി.ആൻ്റണി, എൻ ജെ ബാബു, വി.റ്റി.വിശാഖൻ, വി.ഉണ്ണികൃഷ്ണൻ, എന്നിവരെ ചീഫ് സെക്രട്ടറി ചടങ്ങിൽ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.