കോഴിക്കോട് : മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ വച്ച് നടന്ന ആക്രമണത്തിൽ പ്രതികരിച്ച് കുത്തേറ്റ യാത്രികൻ ദേവദാസ്. തന്നെ കുപ്പികൊണ്ടാണ് കുത്തിയതെന്ന് ദേവദാസ് പറഞ്ഞു.
പ്രതി ലഹരിയിൽ ആയിരുന്നു എന്ന് സംശയമുണ്ട്. കമ്പാർട്ട്മെന്റിൽ സ്ത്രീകളോട് ഉൾപ്പെടെയുള്ളവരോട് ഇയാൾ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് ആക്രമിച്ചതെന്നും ദേവദാസ് പറഞ്ഞു.
സിയാദ് എന്നയാളാണ് ട്രെയിനിൽ വച്ച് ദേവദാസിനെ കുത്തിയത്. സിയാദ് ശല്യം ചെയ്യുന്നത് ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വാക്ക് തർക്കം ഉണ്ടായി. സിയാദ് മദ്യപിച്ചിരുന്നെന്നും ആർ പി എഫ് വ്യക്തമാക്കുന്നു.
മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശിയാണ് കുത്തേറ്റ ദേവദാസ്. കുപ്പി ഉപയോഗിച്ചാണ് ദേവദാസിനെ സിയാദ് കുത്തിയത്. ദേവദാസിന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്.
കുത്തിയതിന് ശേഷം സിയാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.ഗുരുവായൂർ സ്വദേശിയാണ് സിയാദ്. ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയിനും പരുക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.