പാലാ :മെയ് ദിനത്തോട് അനുബന്ധിച്ച് പാലായിൽ സിഐറ്റിയു സംഘടിപ്പിക്കുന്ന മെയ് ദിന റാലിക്ക് വേണ്ടി റോഡ് കയ്യേറി പന്തൽ നിർമ്മിച്ച് ഇടത് സംഘടന സിഐടിയു.
നിരവധി വാഹനങ്ങളും യാത്രക്കാരും ബസ് കാത്തിരുപ്പ് കാരും ആശ്രയിക്കുന്ന ലാളം പാലം ബസ്റ്റോപ്പിലാണ് ഇത്തരമൊരു കാഴ്ച്ച. എന്നാൽ ഏറെ പരിഹസിക്കപ്പെടേണ്ടുന്ന വിഷയം റോഡ് കയ്യേറി റാലി സംഘടിപ്പിക്കാൻ അനുമതി നൽകിയ പാലാ പോലീസിന്റെ നടപടിയാണ്.
കാരണം റോഡ് സുരക്ഷയെ കുറിച്ച് നിർദിഷ്ട പന്തലിനു മുൻപിൽ ബോർഡും വെച്ച് പോയ പാലാ പോലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. സംഭവത്തിൽ നിരവധിപേർ പോലീസിന്റെയും സിഐറ്റിയു വിന്റെയും പ്രവർത്തിയിൽ പ്രതിഷേധിച്ചും പരിഹസിച്ചും രംഗത്തെത്തി..
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ് വിഷയത്തിൽ പോലീസിനെതിരെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിഐറ്റിയു വിന്റെയും പ്രവർത്തിയെ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചു രംഗത്ത് എത്തി..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.