കായംകുളം: യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപിനെ(ശങ്കര്‍-24)യാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19ന് രാത്രിയാണ് സംഭവം. ശീലാന്തറ കിഴക്കതില്‍ അഖില്‍രാജിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് മൂക്കിന് പൊട്ടലുണ്ടാക്കിയ കേസിലാണ് അറസ്റ്റ്. ഇയാളുടെ കൂട്ടാളികളായ അമ്പാടി, വിഷ്ണു(പല്ലന് വിഷ്ണു) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ബംഗളുരുവിലും മറ്റും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി. പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടു കടത്തിയിരുന്നു.
എന്നാല്‍, ഇത് ലംഘിച്ച് കായംകുളം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിച്ചതിന് കോടതി ഒന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ജയിലില്‍ നിന്നിറങ്ങി ഇയാള്‍ വീണ്ടും കുറ്റകൃത്യം നടത്തുകയായിരുന്നു.
ഡി.വൈ.എസ്.പി: അജയ്നാഥിന്റെ മേല്‍നോട്ടത്തില്‍ സി.ഐ: മുഹമ്മദ്ഷാഫി, എസ്.ഐ: വി.ഉദയകുമാര്‍, സി.പി.ഒമാരായ ദീപക്, വിഷ്ണു, ഷാജഹാന്, സുന്ദരേഷ് കുമാര്‍, ഹരിപ്പാട് എസ്.ഐ: ശ്രീകുമാര്‍, സി.പി.ഒ. ഇയാസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.