കോട്ടയം:പാലാ നഗരസഭ സ്വച്ഛ് ഭാരത് മിഷൻ (അർബൻ)2.0
" മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ " ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയിൽ പുനരുപയോഗ യോഗ്യമായ വസ്തുക്കൾ കൈമാറുന്നതിന് R.R.R (Reduce,Reuse,Recycle) സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ജോസിൻ ബിനോ നിർവ്വഹിച്ചു.
പുനരുപയോഗപ്രദമായ വസ്തുക്കൾ (തുണിത്തരങ്ങൾ ഗൃഹോപകരണ സാമഗ്രികൾ മുതലായവ) പൊതുജനങ്ങൾക്ക് ഈ സെന്റർ വഴി കൈമാറ്റം ചെയ്യുന്നതിന് അവസരം ഒരുക്കുന്നു.
നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ മാരായ അഡ്വ:ബിനു പുളിക്കക്കണ്ടം, ശ്രീ ജോസ് എടേട്ട്, ശ്രീമതി ഷീബ ജിയോ,ശ്രീമതി ലിസ്സികുട്ടി മാത്യു,ശ്രീമതി ആനി ബിജോയ്,ശുത്വമിഷൻ റിസോഴ്സ് പേഴ്‌സൺ ഡോ. ഗീതാദേവി,നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.