കൊല്ലപ്പള്ളി :കടനാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പക്ഷപാത പരമായി ഇടപെടുന്നെന്നും പഞ്ചായത്തിൽ നിന്നും തനിക്ക് ലഭിക്കേണ്ട നീതിയുക്തമായ കാര്യങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ കളവ് പറഞ്ഞു തടസം സൃഷ്ടിക്കുന്നു എന്നും കടനാട് പഞ്ചായത്ത് ഒന്നാം വാർഡ് വനിതാ മെമ്പർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുറിഞ്ഞി സ്വദേശി രംഗത്ത്..
തനിക്ക് എതിരെ പ്രവർത്തിക്കുന്ന വാർഡ് മെമ്പറുടെ നടപടികൾ വിശദീകരിച്ചു അദ്ദേഹം മറ്റു ജനപ്രതിനിധിനിധികളുടെയടക്കം സഹായം നിലവിൽ അഭ്യർഥിചിരിക്കുകയാണ്.,..
സുഹൃത്തുക്കളെ , ഞാൻ കടനാട് പഞ്ചായത്ത് ഒന്നാം വാർഡ് നിവാസിയും ഒരു മുൻ കോളേജ്അദ്ധ്യാപകനുമാണ്.
എന്റെ വീടിന്റെ തൊട്ടു പുറകുവശത്തുള്ള പറമ്പ് കഴിഞ്ഞ 8 - 10 വർഷമായി കാട് കയറിക്കിടക്കുകയാണ്. ഏതാനം മാസങ്ങൾക്കു മുമ്പ് മേൽപ്പറഞ്ഞ പറമ്പിൽ നിന്നും ഒരു മൂർഖൻ പാമ്പ് ഇറങ്ങി വന്ന് ഞങ്ങളുടെ നായയെ കടിച്ചു കൊന്നു.
മേൽപ്പറഞ്ഞ പറമ്പിലെ കാട് വെട്ടിമാറ്റിക്കുന്നതിനായി ഞാൻ കടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കൊടുത്തെങ്കിലും ഫലമൊന്നും ഉണ്ടായില്ല. തുടർന്ന് ഞാൻ പാലാ RDO ക്ക് അപേക്ഷ കൊടുത്തു. RDO - ഓഫീസിൽ നിന്ന് നിർദ്ദേശം നൽകി എങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഈ വിഷയം പഞ്ചായത്ത് കമ്മറ്റിയിൽ ചർച്ചക്ക് വന്നപ്പോൾ ഞങ്ങളുടെ മെമ്പർ (ഒന്നാം വാർഡ് മെമ്പർ ) തികച്ചും വസ്തുതാ വിരുദ്ധമായി, കാട് വെട്ടിത്തെളിച്ചെന്ന് കമ്മറ്റി അംഗങ്ങൾ മുമ്പാകെ പ്രസ്താവിച്ചു.
ഇതിനെത്തുടർന്ന് ഇന്നലെ (20-5-23) ബഹുമാനപ്പെട്ട കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി . ഉഷാ രാജു , മെമ്പർമാരായ ജയ്സൺ പുത്തൻകണ്ടം, ശ്രീമതി റീത്താ കിഴക്കേവേലിക്കകം തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് മേൽപ്പറഞ്ഞ കാട് വെട്ടിയിട്ടില്ലാ എന്നും ഒന്നാം വാർഡ് മെമ്പർ പഞ്ചായത്ത് കമ്മറ്റിയിൽ തികഞ്ഞ കള്ളപ്രസ്താവന നടത്തി എന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കുകയായിരുന്നു എന്നും കണ്ട് ബോദ്ധ്യപ്പെട്ടു.
മേൽപ്പറഞ്ഞ ഒന്നാം വാർഡ് മെമ്പർ അടുത്തു തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് അവരോധിതയാകുവാൻ പോകുന്നു എന്ന് കേൾക്കുന്നു. സ്വന്തം വാർഡിലെ ഒരു വ്യക്തിക്ക് നീതി നടപ്പാക്കിക്കൊടുക്കാത്ത ഈ മെമ്പർ കടനാട് പഞ്ചായത്തിലെ എല്ലാവർക്കും നീതി നടപ്പാക്കും എന്ന് വിചാരിക്കുന്നത് തികഞ്ഞ വിഢിത്തമല്ലേ?
മറ്റൊരു വിഷയത്തിൽ, ഈ സ്ത്രീയുടെ പക്ഷപാതപരമായ പെരുമാറ്റം കൊണ്ടു് ഞാൻ ഇപ്പോൾ ഒരു കള്ളക്കേസിൽ പ്രതിയാണ്. ഇവരെ പറ്റി മറ്റ് ചില ആരോപണങ്ങളും ഉള്ളതായി അറിയുന്നു. എല്ലായ്പ്പോഴും സ്വാർത്ഥതാൽപ്പര്യങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന, യാതൊരു ധാർമ്മികബോധവുമില്ലാത്ത ഇവർ പ്രസിഡന്റായാൽ ഇന്നാട്ടിലെ സാധാരണ പൗരന്മാർക്ക് ഒരിക്കലും നീതി കിട്ടില്ല എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് ഉറപ്പിച്ച് പറയുവാനുള്ളത്.
എന്ന് , സെബാസ്റ്റ്യൻ നെടുംകുന്നേൽ , കുറിഞ്ഞി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.