ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ മേലുകാവ് പാണ്ടിയന്‍മാവിലെ വളവില്‍ അപകടം. മേലുകാവിലേയ്ക്ക് വരികയായിരുന്ന ക്രെയിൻ അപകടത്തില്‍പെട്ടു

പാലാ :ഈരാറ്റുപേട്ട- തൊടുപുഴ റോഡില്‍ മേലുകാവ് പാണ്ടിയന്‍മാവിലെ വളവില്‍ അപകടം. മേലുകാവിലേയ്ക്ക് വരികയായിരുന്ന ക്രെയിൻ അപകടത്തില്‍പെട്ടു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇറക്കം ഇറങ്ങിവന്ന ക്രെയിന്‍ നിയന്ത്രണംവിട്ട് റോഡ് സൈഡിലെ സംരക്ഷണഭിത്തിയിലിടിക്കുകയായിരുന്നു. തുടര്‍ന്ന് വട്ടംതിരിഞ്ഞ വാഹനം റോഡിന് മറുസൈഡിലെ മൺ തിട്ടയിലിടിച്ചാണ് നിന്നത്. വാഹനത്തിന്റെ മുന്നോട്ടുള്ള നീണ്ട ഭാഗം ഇവിടെയുള്ള ഉപേക്ഷിച്ച കെട്ടിടത്തിലേയ്ക്ക് ഇടിച്ചുകയറുകയും ചെയ്തു.

അപകടസമയത്ത് മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും സംരക്ഷണഭിത്തി തകര്‍ത്ത് വാഹനം താഴേയ്ക്ക് പോകാതിരുന്നതും വലിയ അപകടം ഒഴിവായി. അപകടം തുടര്‍ക്കഥയായ ഈ ഭാഗത്ത് മാസങ്ങള്‍ക്ക് മുന്‍പ് വേഗത കുറയ്ക്കാനായി റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !