ചെന്നൈ:തെന്നിന്ത്യൻ സിനിമാസ്വാദകര്ക്കെല്ലാം ഏറെ സുപരിചതനായ നടനാണ് ആശിഷ് വിദ്യാര്‍ഥി. ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി കൂടുതല്‍ ശ്രദ്ധേയനായിട്ടുള്ളത്.
ഇപ്പോഴിതാ അറുപതാം വയസില്‍ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ് ഇദ്ദേഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. നേരത്തെ നടി രജോഷിയെ ആയിരുന്നു ആശിഷ് വിദ്യാര്‍ഥി വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ആര്ത് എന്നൊരു മകനുമുണ്ട് ഇദ്ദേഹത്തിന്.
പൊതുവെ സിനിമാതാരങ്ങളുടെ വിവാഹമോ മറ്റ് വിശേഷങ്ങളോ എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ പ്രായം കൊണ്ടാണ്. അറുപത് വയസിലും ഇങ്ങനെയൊരു തീരുമാനമെടുത്ത് ധൈര്യപൂര്‍വം അത് പരസ്യമായി ചെയ്തുവെന്നതിന് ധാരാളം പേര് ഇദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളും ഏറെ വരുന്നുണ്ട്. ഇവിടെയും പ്രായം തന്നെയാണ് പ്രധാന ചര്‍ച്ചയാകുന്നത്. പലരും ഇവരുടെ വിവാഹഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
വിവാഹത്തിന്റെയോ പ്രണയത്തിന്റെയോ കാര്യം വരുമ്പോള്‍ പ്രായം ഒരു ഘടകമാകേണ്ടത് വ്യക്തിപരമായ താല്പര്യത്തിലാണെന്നും മറ്റുള്ളവര്‍ക്ക് അതില്‍ അഭിപ്രായമോ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും ഒരു വിഭാഗം പേര് ചൂണ്ടിക്കാട്ടുന്നു.
ഏതായാലും ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയാം. ഇന്ന് രാവിലെ ആയിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
ജീവിതത്തിലെ ഈ ഘട്ടത്തില്‍ രുപാലിയെ പോലെയൊരാളെ കൂടെ കൂട്ടാൻ കഴിഞ്ഞുവെന്നതോര്ക്കുമ്പോള് സവിശേഷമായ അനുഭവമാണെന്നായിരുന്നു വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ പ്രതികരണം.
തങ്ങള്‍ ഏറെ കാലമായി പരിചയമുള്ളവരാണെന്നും ഒരു ഘട്ടത്തില്‍ ഇനിയൊരുമിച്ച് മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും രുപാലിയും പ്രതികരിച്ചു.
മലയാളത്തിലേക്ക് വന്നാല്‍ സിഐഡി മൂസ, ഐജി, ചെസ്, ബാച്ച്ലര് പാര്‍ട്ടി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി ശ്രദ്ധേയനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.