മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്, ജയ ജയ ജയ ഹേ, പ്രിയന് ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി അനവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ഹരീഷ് പേങ്ങന്.
കരള്‍ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. ലിവര്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് നിര്ദ്ദേശിച്ചിരിക്കുയാണ് ഡോക്ടമാര്‍. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനം ചെയ്യാന്‍ തയാറാണെങ്കിലും സാമ്ബത്തികമായി കുടുംബം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത് വിശദീകരിച്ച് ഹരീഷിന്റെ സുഹൃത്തും നടനുമായ നന്ദന് ഉണ്ണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിക്കുകയാണ് നന്ദന്.
“എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണ്.
അടിയന്തരമായി ലിവര്‍ ട്രാന്‍സ്പ്ലാന്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവര്‍ ദാനം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്. അതീവ ഗുരുതരാവസ്ഥയില്‍ നിലവില്‍ ന്യുമോണിയ പിടിപ്പെട്ട് ICUല്‍ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരില്‍ കണ്ടിരുന്നു. ഡോക്ടര്‍മാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടര്‍ന്നുള്ള ഓരോ ദിവസവും ഹരീഷിന് നിര്‍ണായകമാണ്.”
“സര്‍ജറിക്കും തുടര്‍ചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാന്‍ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോര്‍ക്കുകയാണ്. ഈ ജീവന് രക്ഷാപ്രയത്നത്തില്‍ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യര്‍ത്ഥന. ”
വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഹരീഷിനു പിന്നീട് ഗുരുതരമായ കരള്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. സര്‍ജറിക്കും തുടര്‍ചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കുറിപ്പില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.