മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളെ ദൂരീകരിക്കുന്നതിനും ഉപരിപഠന കരിയര്‍ സാധ്യതകളെ അടുത്തറുന്നതിനുമായി മലപ്പുറം ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച 'മെഗാ എജ്യുഫെയര്' കരിയര്‍ എക്സ്പോക്ക് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ തുടക്കമായി.
ആയിക്കണക്കിന് വിദ്യാര്‍ഥികളാണ് ഉദ്ഘാടന ദിവസമായ ഇന്നലെ എക്സ്പോ നഗരിയിലെത്തിയത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസമദ് സമാദാനി നിര്‍വ്വഹിച്ചു. അറിവ് നേടുന്നതിനൊപ്പം മാനുഷിക മൂല്യങ്ങളെ കൂടെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ പുതു തലമുറക്കാവണമെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതത്തിനു കൂടെ പ്രയോജനപ്പെടുന്ന വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ടത്. അവരുടെ താല്പര്യങ്ങളെ പരിഗണിക്കണം. ആഭാസങ്ങളും ലൈംഗിക അരാജകത്വവും കാമ്പസിലെത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലമാണ് സമൂഹത്തില്‍ നിന്നും ഉയരുന്ന സംഭവ വികാസങ്ങളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മലപ്പുറം ജില്ലയുടെ വികസന കുതിപ്പിന് ആക്കം കൂട്ടിയത് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി ഉള്‍പ്പടെയുള്ള വിവിധ പദ്ധതികളാണ്. നൂതന കാഴ്ച്ചപ്പാടോട് കൂടി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.
എക്സിബിഷന് ഉദ്ഘാടനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സറീന ഹസീബ്, നസീബ അസീസ്, എന്‍.എ. കരീം, അഡ്വ. പി.വി. മനാഫ്, വി.കെ.എം ഷാഫി, എ.പി. ഉണ്ണികൃഷ്ണന്, ടി.പി.എം. ബഷീര്‍, എ.പി. സബാഹ്, ബഷീര്‍ രണ്ടത്താണി, വി.പി. ജസീറ, സമീറ പുളിക്കല്‍,
ശ്രീദേവി പ്രാക്കുന്ന്, ഷെരീഫ ടീച്ചര്‍, കെ.ടി. അജ്മല്‍, കെ.ടി. അഷറഫ്, ടി. ഷഹര്ബാന്, സുഭദ്ര ശിവദാസ്, റഹ്മത്തുനിസ, അബ്ദുല്‍ ജബ്ബാര്‍ അഹമദ് , ടി. നിയാസ്, നിസാജ് എടപ്പറ്റ, ടി.സലീം പ്രസംഗിച്ചു. മലപ്പുറം , വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു. എം.വി. സക്കറിയ, മോന്‍സി വര്‍ഗീസ്, നാസര്‍ കാപ്പന് , എം.എസ്.ജലില്‍, ഡോ. ജോണ്‍ ജെ ലാല്‍ എന്നിവര്‍ ക്ലാസെടുത്തു.
എക്സ്പോ ഇന്ന് സമാപിക്കും
മലപ്പുറം ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച 'മെഗാ എജ്യുഫെയര്' കരിയര്‍ എക്സ്പോ ഇന്ന് സമാപിക്കും. തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയുമാണ് ഇന്ന് മലപ്പുറത്ത് ആദരിക്കുന്നത്. സബ് കലക്ടര്‍ ശ്രീധന്യ, യഹ്യ പി. ആമയം, ഡോ. ഇഫ്തിക്കാര്‍ അഹമദ്, കസാക് ബെഞ്ചാലി എന്നിവര്‍ ക്ലാസെടുക്കും.
തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളും എപ്ലസ് നേടിയ വിദ്യാര്തികളും ഇന്ന് രാവിലെ ഒമ്പതരക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം എന്നിവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.