ആലപ്പുഴ: ചേര്‍ത്തലയില്‍ ഗുണ്ടാ ആക്രമണ പരമ്പര. ഒന്നിലധികം വീടുകളില്‍ ഗുണ്ടകള്‍ കയറി ആക്രമണം നടത്തി. ഒരാള്‍ക്ക് എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് പരിക്കേറ്റു. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ രഞ്ജിത്തിനാണ്(26) മുതുകില്‍ വെടിയേറ്റത്.
രഞ്ജിത്ത് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് നല്കുന്ന വിവരം. പ്രദേശത്ത് വിവിധയിടങ്ങളിലായി മൂന്നു വീടുകള്‍ക്ക് നേരെ അക്രമികള്‍ ആക്രമണം നടത്തി. ഏതാനും വാഹനങ്ങളും തല്ലിത്തകര്‍ത്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയില്‍ ഒറ്റപ്പുന്നക്കവലക്ക് സമീപമാണ് അക്രമങ്ങളുടെ തുടക്കം. ഇവിടെ വെച്ച് രണ്ടു സംഘങ്ങള്‍ തമ്മില്‍ വന്‍ സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് വയലാറില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള അക്രമ പമ്പര.
അതേസമയം, അടുത്തിടെ നഗരത്തില്‍ ഒരു ജിംനേഷ്യത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം അക്രമ പരമ്പരയുണ്ടായതെന്ന് പോലീസ് പറയുന്നു.
അക്രമികളെ കണ്ടെത്താന്‍ ചേര്‍ത്തല മുഹമ്മ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.