മലപ്പുറം :സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ നിരന്തരം നടന്ന് വരുന്ന അക്രമങ്ങളിൽ മഹിള മോർച്ച മലപ്പുറം ജില്ല കമ്മറ്റി അപലപിച്ചു.
സ്ത്രീ സുരക്ഷയിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിനെതിരെ വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും മഹിള മോർച്ച ജില്ല പ്രസിഡണ്ട് ദീപ പുഴക്കൽ പറഞ്ഞു.
മലപ്പുറം ബി. ജെ. പി ഓഫീസിൽ ചേർന്ന മഹിള മോർച്ച ജില്ല ഭാരവാഹി യോഗം bjp ജില്ല പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. താനൂർ ബോട്ട് ദുരന്തത്തിൽ മഹിള മോർച്ച അനുശോചനം രേഖപ്പെടുത്തി.
ജജനറൽ സെക്രട്ടറി സുനിത ചന്ദ്രശേഖരൻ, വൈസ് പ്രസിഡണ്ട്മാരായ അശ്വതി ഗുപ്തകുമാർ, ശൈലജ വേലായുധൻ, ഗിരിജ കാടാമ്പുഴ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.