കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്തില്‍ പൂർത്തിയാക്കിയ ലൈഫ്മിഷന് വീടുകളുടെ താക്കോല്‍ ദാനവും പുതിയ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണവും 2023 മെയ് 12 വെള്ളിയാഴ്ച ഉഴവൂർ തെരുവത്ത് ഹാളില്‍ വച്ച് നടത്തി .
ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ 10 വീടുകളുടെ താക്കോല്‍ ദാനം ആണ് നടന്നത്. കൂടാതെ അർഹരായ 23 ലൈഫ് ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡുവും നല്കി. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷനായ ചടങ്ങ് മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക്. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് പി.എന്‍. രാമചന്ദ്രന്, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര് ആയ തങ്കച്ചന് കെ എം, ന്യൂജന്റ് ജോസഫ്, അഞ്ജു പി ബെന്നി, മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന് ,റിനി വില്‍സണ്‍,
പഞ്ചായത്ത് സെക്രട്ടറി സുനില്‍ എസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ, കപില്‍ കെ എ, വി ഇ ഒ ലിഷ പി ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ലൈഫ്മിഷന് ഭവന പദ്ധതി പ്രകാരം ഈ ഭരണ സമിതിയുടെ കാലത്ത് 24 വീടുകള്‍ പൂര്‍ത്തിയാക്കുകയും 12 പേര്‍ക്ക് സ്ഥലം വാങ്ങി നല്‍കുകയും ചെയ്തു. പഞ്ചായത്ത് വികസന ഫണ്ടിനോടൊപ്പം ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളുടെ വിഹിതം, സ്റ്റേറ്റ് ഷെയര്‍, ഹഡ്കോ വായ്പ എന്നിവ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ബൃഹത്തായ ഈ പദ്ധതിയുടെ പൂര്‍ത്തീകരണം ദ്രുതഗതിയില്‍ നടപ്പാക്കിയത്.
ഈ വര്‍ഷം പദ്ധതിയുടെ പൂർത്തീകരണത്തിനായി ജനറല്‍ വിഭാഗത്തിന് 1 കോടി രൂപയും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി 88 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അര്‍ഹതപ്പെട്ട എല്ലാ ആളുകള്‍ക്കും പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.