മലപ്പുറം :കേരള സർക്കാരിന്റെ 7 വർഷക്കാലത്തേ ദുർഭരണത്തിനെതിൽ സർക്കാരിനെതിരെ പ്രതിഷേധമുയർത്തി മഹിള മോർച്ച മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് ബി. ജെ. പി സംസ്ഥാന സെക്രട്ടറി Dr. രേണു സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മഹിള മോർച്ച മലപ്പുറം ജില്ല പ്രസിഡണ്ട് ദീപ പുഴക്കൽ പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചു. ബി. ജെ. പി. മലപ്പുറം ജില്ല പ്രസിഡന്റ് രവി തേലത്ത്, വൈസ് പ്രസിഡണ്ട് kc വേലായുധൻ, സംസ്ഥാന സമിതി അംഗം ഗീത മാധവൻ, ജില്ല കമ്മറ്റി അംഗം സതി ദേവി,രമ ഷാജി തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു.
മഹിള മോർച്ച നേതാക്കളായ വസന്ത അങ്ങാടിപ്പുറം,മല്ലിക, സുനിത ചന്ദ്രശേഖരൻ,അജിത അരവിന്ദൻ, സുബിത ചന്ദ്രൻ, ഗിരിജ കാടാമ്പുഴ, വിനീത വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.