ചെങ്കോല്‍ ഇതിഹാസം: നെഹ്‌റുവിന്റെ സുവര്‍ണ്ണ വാക്കിംഗ് സ്റ്റിക്ക് : കാലം എങ്ങനെ ചെങ്കോലിനെ മറന്നു?സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ 'ചെങ്കോല്‍ സെന്‍ട്രല്‍ വിസ്തയില്‍' ;

ഡൽഹി:ചോള പാരമ്പര്യത്തിന്റെ പ്രതിഫലനം  സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ 'ചെങ്കോല്‍ സെന്‍ട്രല്‍ വിസ്തയില്‍' ചോള പാരമ്പര്യത്തിന്റെ പ്രതിഫലനം

വിസ്മരിക്കപ്പെട്ട സംസ്‌കാരത്തിന്റെ ഭാഗം, ഇതാണ് ആ അധികാര കൈമാറ്റത്തിന് പ്രതീകമായ ചെങ്കോലിന്റെ ചരിത്രം,സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ 'ചെങ്കോല്‍' സെൻട്രല്‍ വിസ്തയില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് കൈമാറിയ ചെങ്കോലാണ് സെൻട്രല്‍ വിസ്തയില്‍ സ്ഥാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ചെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും രാജ്യം കൃത്യമായി മനസ്സിലാക്കിയിട്ടില്ല. പുതിയ പാര്‍ലമെന്റില്‍ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോല്‍ സ്ഥാപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. പ്രയാഗ് രാജിലെ ഒരു മ്യൂസിയത്തിലാണ് ചെങ്കോല്‍ സൂക്ഷിച്ചിരിക്കുന്നത്.,,      

ചെങ്കോലിന്റെ ചരിത്രം

ഭാരതം സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന മുദ്രയാണ് ചെങ്കോല്‍. അന്ന് കാവല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനാണ് ബ്രിട്ടീഷുകാര്‍ ചെങ്കോല്‍ സമ്മാനിച്ചത്. ചെങ്കോലിനെ 'സെങ്കോള്‍' എന്നാണ് തമിഴില്‍ വിളിക്കുന്നത്. 'നീതി' എന്നര്‍ത്ഥം വരുന്ന 'സെമ്മായി' എന്ന തമിഴ് വാക്കില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ ചെങ്കോലിന്റെ പിറവിയിലേക്ക് നയിച്ചത്. അധികാര കൈമാറ്റം നടന്നതായി സൂചിപ്പിക്കാൻ എന്തുപയോഗിക്കുമെന്നാണ് മൗണ്ട് ബാറ്റണ്‍ ചോദിച്ചത്.

ഒടുവിലാണ് ചോളരുടെ ഭരണകാലത്ത് പുതിയ രാജാവിന് ചെങ്കോല്‍ കൈമാറുന്ന പാരമ്പര്യം നിലനിന്നിരുന്നയായി മനസിലാക്കിയതും അധികാര കൈമാറ്റത്തിന്റ അടയാളമായി ചെങ്കോല്‍ മാറിയതും.     

ചെങ്കോലിന്റെ നിര്‍മ്മാണം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോല്‍ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജഗോപാലാചാരി ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല ഏറ്റുവാങ്ങി. അന്നത്തെ മദ്രാസിലെ സ്വര്‍ണ്ണപണിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളില്‍ നീതിയുടെ പ്രതീകമായ നന്ദി രൂപവും കൊത്തിവച്ചിട്ടുണ്ട്.,,,, 

പുതിയ പാര്‍ലമെന്റില്‍ ചെങ്കോലിന്റെ സ്ഥാനം

ചെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും പലര്‍ക്കും അറിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റില്‍ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്ബര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു. അലഹബാദിലെ ഒരു മ്യൂസിയത്തില്‍ നിന്നാണ് ചെങ്കോല്‍ പുതിയ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുക.ചെങ്കോലിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ല. ഭരണം നിയമവാഴ്ചയ്ക്ക് വിധേയമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് എല്ലായ്‌പ്പോഴും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അലഹബാദിലെ ഒരു മ്യൂസിയത്തില്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട ഒരു ഭാഗത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുവെന്നും അദേഹം പറഞ്ഞു. സ്പീകറുടെ ഇരിപ്പിടത്തിന് സമീപമായിരിക്കും ചെങ്കോലിന്റെ സ്ഥാനം......

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !