പൊൻകുന്നം : വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വരുത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ഡോ.എൻ ജയരാജ്.
കേരളാ കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികൾ'കർഷകരുടെ ജീവനെടുക്കുന്നത് കണ്ടില്ലന്ന് നടിക്കരുത് കർഷകരുടെ ജീവനും സ്വത്തം സംരക്ഷിക്കാനുള്ള ബാദ്ധ്യത കേന്ദ്ര സർക്കാരിനുണ്ട് ആ ബാദ്ധ്യതയിൽ നിന്ന് കേന്ദ്രസർക്കാർ ഓടിയൊളിക്കരുതെന്നും അദേഹം പറഞ്ഞു.
ജോബി ആയല്ലൂ പറബലിന്റെ അധ്യഷതയിൽ കൂടിയ യോഗത്തിൽ ഷാജി പാമ്പൂരി, അഡ്വ സുമേഷ് ആൻഡ്രൂസ് , ആന്റെണിമാർട്ടിൻ കെ.എ എബ്രാഹം. രാഹുൽ ബി.പിള്ള . മാത്തുകുട്ടി തൊമ്മിത്താഴെ, മോൻസി ഈറ്റത്തോട്ട് , ഷിജോ കൊട്ടാരം ഷൈലാ ജോൺ , സോണി ഇടക്കലാത്ത് . റ്റോമി അരിക്കുന്നേൽ തോമസ് ഒരപ്പാൻചിറ , ഔസേപ്പച്ചൻ കുരുവിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.