കോട്ടയം :കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന് - റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ നടത്തപ്പെടുന്നു.
ഉത്തമ കുടുംബജീവീതത്തിന് ഒരുങ്ങുന്നതിനും ,വിശുദ്ധികരിക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുമുള്ള പരിശീലനമാണ് ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ നല്‍കുന്നത്.
ഭവനങ്ങളിലെത്തി കുടുംബാംഗങ്ങളെ ഒരുമിച്ച് കൂട്ടി പരിശീലനം നല്കുന്ന വേറിട്ട ശുശ്രൂഷയാണ് മുളങ്ങാട്ടിലച്ചന് നടത്തിവരുന്നത്.
ഈശുശ്രുഷ സൃീകരിച്ച വിവിധ ഇടവകകളിലെ അവിവാഹിതരും, ദമ്പതികളും, അക്കാലത്ത് ഉദരത്തിലായിരുന്ന, കുഞ്ഞുങ്ങളുമാണ് കൃതഞ്ജ്ജതയോടെ നാളെ പ്ളാശനാല്‍ ദൈവാലയത്തില്‍ സംഗമിക്കുന്നത് .
നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും.
പാരീഷ് ഹാളില്‍ രണ്ടുമണിയ്ക്ക് വികാരി റവ.ഫാ തോമസ് ഓലിക്കലിന്റെ അധൃക്ഷതയില്‍ ചേരുന്ന സംഗമം പാല രൂപത മെത്രാന് അഭിവന്ദൃ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
റവ.ഡോ.കുരൃന്‍ മറ്റം അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്ളാശനാല്‍ ഇടവകയുടെ ഉപഹാരം മുളങ്ങാട്ടിലച്ചന് കൈമാറുകയും ശുശ്രൂഷകള്‍ സൃീകരിച്ചവര് സാക്ഷൃങ്ങള് പറയുകയും ചെയ്യുന്നതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.