കോട്ടയം:കോട്ടയം കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോയുടെയും പ്ലവനാകുഴിയിൽ തോമസിന്റെയും കുടുംബങ്ങളെ തത്തെടുക്കാൻ സർക്കാർ തയ്യാറാകാണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ആവശ്യപെട്ടു.
പ്രദേശത്ത് മുൻപും വന്ന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ട് കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് വന്ന്യജീവി ആക്രമണങ്ങളിൽ കൃഷി നാശം സംഭവിക്കുമ്പോഴോ ജീവ ഹാനി സംഭവിക്കുമ്പോഴോ സർക്കാർ മൗനം പാലിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
മരണപെട്ട രണ്ട് കർഷകരുടെ കുടുംബത്തിനും വനം വന്ന്യ ജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന വരുടെ കുടുംബത്തിന് ലഭിക്കുന്ന സർക്കാർ ധന സഹായം മാത്രമാണ് നിലവിൽ കൊടുക്കുമെന്ന് ബഹുമാനപെട്ട കലക്ടറും ഇടതുപക്ഷ ജന പ്രതിനിധികളും അറിയിച്ചിരിക്കുന്നത് ഇത് മരണപെട്ടവരുടെ കുടുംബത്തിനെ അപമാനിക്കുന്ന നടപടിയാണ്.
മുൻപും വന്ന്യ ജീവി ആക്രമണങ്ങൾ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും കണ മലയിലും ഉണ്ടായപ്പോൾ ജനങ്ങളുടെ പ്രതിഷേധം താത്കാലികമായി തണുപ്പിക്കാൻ ചെയ്തിട്ടുള്ള ചെപ്പടി വിദ്യകൾ ഇവിടെ അനുവദിച്ചു കൂടാ..
സംസ്ഥാന സർക്കാരും സർക്കാരിനെ പ്രതിനിധീകരിക്കുന്ന മുഖ്യ മന്ത്രിയും ഇടതു മുന്നണി ജനപ്രതിനിധിനിധികളുമാണ് കണമലയിൽ കൊല്ലപ്പെട്ടവരുടെ മരണത്തിന് ഉത്തരവാദികൾ കലക്ടറും ജനപ്രതിനിധികളും മരണപെട്ടവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ എന്നുപറഞ്ഞു ജനരോക്ഷം തണുപ്പിക്കാൻ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ വന്ന്യ ജീവി ആക്രമണങ്ങളിൽ ആരു മരിച്ചാലും ലഭ്യമാകുന്ന കേന്ദ്ര ധന സഹായമാണ്.
വീടിനുള്ളിൽ പോലും സുരക്ഷിതമല്ല കോട്ടയം ജില്ലയിലെ സാധാരണക്കാരുടെ ജീവിതമെന്ന് സർക്കാർ സംവിധാനത്തിന്റെ ഉദാസീനതകൊണ്ട് മനസിലാക്കുന്നതായി ഹരി പറഞ്ഞു. സമസ്ത വിഷയങ്ങളിലും കേരളം നമ്പർ വൺ എന്ന് ഊറ്റം കൊള്ളുന്ന മുഖ്യമന്ത്രി കോട്ടയത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ അടിയന്തിര നടപടി സ്വീകരിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകാൻ തയ്യാറാവണമെന്നും ബിജെപി മധ്യമേഖല പ്രസിഡന്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.