പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്കാരിക സമിതിയായ ജനസംസ്കാരയുടെ ആഭിമുഖ്യത്തിൽ മാലിന്യമുക്തകേരളം എന്ന വിഷയത്തിൽ പ്രഭാഷണ - സംവാദ സദസ്സ് സംഘടിപ്പിച്ചു.
ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച പ്രതിമാസ ബോധവൽക്കരണ പ്രോജക്ടിന്റെ ഭാഗമായി രൂപീകരിച്ച വായനശാലകളുടെയും മറ്റ് സാംസ്കാരിക സംഘടനകളുടെയും സംയുക്ത സംഘടനയായ
ജനസംസ്കാരയുടെ നേതൃത്വത്തിലാണ് പ്രതിമാസ പ്രഭാഷണ - സംവാദ സദസ്സായ 'സംസ്കാര സന്ധ്യ' സംഘടിപ്പിച്ചത്.
'മാലിന്യമുക്തം നവകേരളം' ജില്ലാ കാമ്പെയ്ൻ കോർഡിനേറ്ററും പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ ഹരിതസഹായസ്ഥാപനത്തിന്റെ മുൻ സംസ്ഥാന കോർഡിനേറ്ററുമായ
ശ്രീ ടി.പി ശ്രീശങ്കർ മുഖ്യപ്രഭാഷണം നടത്തി. ഘട്ടംഘട്ടമായ പ്രവർത്തനങ്ങളിലൂടെ 2024 മാർച്ച് 30ന് മുമ്പ് മാലിന്യപ്രശ്നത്തിനുള്ള സ്ഥായിയായ പരിഹാരമാണ് 'മാലിന്യമുക്തം നവകേരളം' കാമ്പെയ്ൻ ലക്ഷ്യമിടുന്നത്. ഓരോ ഘട്ടത്തിലും നടപ്പാക്കേണ്ട കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും അതിനുള്ള മാർഗങ്ങളും വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു.മനോഹരമായ കേരളത്തെ മാലിന്യമുക്തമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും സഹകരിക്കുവാനും എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. 2024 മാർച്ച് 30നകം മാലിന്യ
പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാൻ സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിയമപരമായ ബാധ്യതയുണ്ട്. ഈ ബാധ്യത നിറവേറ്റുവാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണം.
ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ശ്രീമതി സതിസുരേന്ദ്രൻ,മെമ്പർമാരായ ശ്രീ സി ഗോപാലൻ, ശ്രീ അനിരുദ്ധൻ നായർ, ശ്രീമതി അമ്പിളി ശിവദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ പി എൻ സോജൻ എന്നിവർ സന്നിഹിതരായിരുന്നു.
ചെറുവള്ളി പബ്ലിക് ലൈബ്രറി പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.ലൈബ്രറി പ്രസിഡന്റ് ശ്രീ എൻ കെ സുധാകരൻ നായർ, സെക്രട്ടറി ശ്രീ ജിതിൻ ഗോപിനാഥ്, ജനസംസ്കാര പ്രസിഡന്റ് ശ്രീ കെ ആർ സുരേഷ് ബാബു, സെക്രട്ടറി ശ്രീ എം ജി സതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ശ്രീ കെ പി സുകുമാരൻ നായർ സ്വാഗതവും ജനസംസ്കാര ട്രഷറർ ശ്രീകുമാർ നന്ദിയും പറഞ്ഞു. കുമാരി ലക്ഷ്മി അനീഷ് സ്വാഗതഗാനം ആലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.