കണമല നിവാസികളെ അധിക്ഷേപിച്ച വനം മന്ത്രിയും, എം എൽ എയും മാപ്പുപറയണം : സജി മഞ്ഞക്കടമ്പിൽ.

കോട്ടയം: കണമലയിൽ വീട്ടിലും, കൃഷിസ്ഥലത്തും കയറി രണ്ട് കൃഷിക്കാരെ കാട്ടുപോത്ത് ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർ കക്ഷി രാഷ്ടിയത്തിനതീതമായി കണമലയിൽ നടത്തിവരുന്ന സമരത്തെ നിക്ഷിപ്ത താൽപര്യക്കാരുടെ സമരമെന്ന് ആക്ഷേപിച്ച വനം മന്ത്രി ശശീന്ദ്രനും , ഈ പ്രസ്ഥാവനയെ ന്യയികരിച്ച സ്ഥലം എംഎൽഎ സെബാസ്റ്റൻ കുളത്തിങ്കലും കണമല നിവാസികളോട് മാപ്പ് പറയണമെന്ന്  യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആവശ്യപ്പെട്ടു.

കെ സി ബി സി കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെയുള്ള വനംമന്ത്രിയുടെ ഭീഷണിയെ അർഹിക്കുന്ന അവജ്ഞയോടെ സമര മുഖത്തുള്ള കർഷകർ തള്ളിക്കളയുമെന്നും സജി പറഞ്ഞു.

ഈ ദാരുണ സംഭവത്തിന്റെ പേരിൽ ഏത് തരം സമരം സംഘടിപ്പിച്ചാലും ആ സമരത്തെ പുച്ഛിക്കുന്ന നിലപാട് കൃഷിക്കാരോടുള്ള വെല്ലുവിളിയാണെന്നും സജി കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !