തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ഇതുസംബന്ധിച്ച് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് പുതിയ സർക്കുലർ ഇറക്കിയത്.
ആചാരങ്ങൾക്കും ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്രങ്ങളിൽ മറ്റ് പ്രവർത്തനങ്ങൾക്ക് അനുമതിയില്ല. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ക്ഷേത്രത്തിന്റെ സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ഇത്തരം പ്രവർത്തനങ്ങൾ തടയുകയും മേലുദ്യോഗസ്ഥരെ വിശദാംശങ്ങൾ അറിയിക്കുകയും വേണം. ശാഖാപ്രവർത്തനം തടയാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.