കൊലപാതക ശ്രമം: രണ്ടുപേർ അറസ്റ്റിൽ

കോട്ടയം :കാഞ്ഞിരപ്പള്ളിയിൽ 49 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് കടക്കാട്ടുതൊടുവിൽ വീട്ടിൽ അബൂബക്കർ (71), പാറത്തോട് മുക്കാലി ഭാഗത്ത് വലിയവീട്ടിൽ വീട്ടിൽ പുലി ജലീൽ എന്ന് വിളിക്കുന്ന അബ്ദുൾ ജലീൽ (51) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച വൈകിട്ട് 3:00 മണിയോടുകൂടി  പാറത്തോട് കെ.എസ്.ഇ.ബി ഓഫീസിന് മുൻവശം വച്ച്  പെരുവന്താനം സ്വദേശിയായ 49 കാരനെ കമ്പിവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  49 കാരനും ഇവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും,തുടർന്ന് ഇരുവരും ചേർന്ന് 49 കാരനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, അബൂബക്കർ കമ്പി വടി കൊണ്ട്  ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അബ്ദുൾ ജലീലിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ രാജേഷ് കുമാർ, ബിജി ജോർജ്, സി പി.ഓ മാരായ പ്രദീപ്, നൗഷാദ്, അരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !