തീക്കോയി: ഈരാറ്റുപേട്ട -വാഗമൺ റോഡ് 63.99 കോടി രൂപ ഉപയോഗിച്ച് വീതി കൂട്ടി നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുവാൻ തീരുമാനിച്ചു.
ഏറ്റെടുക്കേണ്ട ഭൂമിയുടെ സ്ഥലമുടമകളെ കണ്ടെത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികൾ മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കും.2024 ൽ വർക്ക് ടെണ്ടർ നടപടികളിലേക്ക് എത്തുവാൻ ആവശ്യമായ സഹകരണം ഉറപ്പുവരുത്തുന്നതിന് വേണ്ടി ജനപ്രതിനിധികൾ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യോഗം ഉൽഘാടനം ചെയ്തു.വാഗമൺ റോഡ് 2024 ൽ പൂർണ്ണമായും വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ എത്തുമെന്ന് എം എൽ എ പറഞ്ഞു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ,മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറില്‍ റോയ്, സിബി രഘുനാഥൻ,മാളൂ ബി മുരുകൻ, കവിത രാജു,രതീഷ് പി എസ്, ദീപ സജി,അമ്മിണി തോമസ്, നജീമ പരീക്കോച്ച്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ സുമാഭായി അമ്മ, വില്ലേജ് ഓഫീസർ മജോഷ് മൈക്കിൾ, മറ്റു ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.