തൃശ്ശൂർ: യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃശ്ശൂർ എടവിലങ്ങ് വാഴക്കൂട്ടത്തിൽ വീട്ടിൽ ഷനിൽ സ്റ്റീഫൻ (34), നോർത്ത് പറവൂർ പെരുവാരം പടമാട്ടുമ്മേൽ വീട്ടിൽ രാഹുൽ രാജു (31) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മാൾട്ടയിൽ ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
0
ചൊവ്വാഴ്ച, മേയ് 09, 2023
മാൾട്ടയിലെ ഒരു ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 2,07790 രൂപ ബാങ്ക് മുഖാന്തരവും നേരിട്ടും കൈപ്പറ്റിയശേഷം കബളിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടതായി സംശയിക്കുന്നു. പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എസ്.പി വിവേക് കുമാർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി എം.കെ.മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ മുഹമ്മദ് ബഷീർ, അജീഷ്, എസ്.സി.പി.ഓ ബിനു വർഗീസ്, സി.പി.ഓ ശരത് സിന്റോ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.