കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകർമ്മസേനയ്ക്ക് വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും വാങ്ങിയ ഇലക്ട്രിക് ഗുഡ്സ് ഓട്ടോ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.
ഹരിതകര്‍മ്മ സേനയക്ക് വേണ്ടി കണ്‍സോർഷ്യം പ്രസിഡന്‍റ് രാഖി അനില്‍ വാഹനം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്‍ തങ്കച്ചന്‍ കെ എം, വികസനകാര്യ സ്റ്റാന്‍റിംഗ് ചെയർമാന്‍ ന്യൂജന്റ് ജോസഫ്,
മെമ്പർമാരായ ബിനു ജോസ്, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍, സെക്രട്ടറി സുനില്‍ എസ്, അസി സെക്രട്ടറി സുരേഷ് കെ ആർ നിര്‍വ്വഹണ ഉദ്യോഗസ്ഥരായ ലിഷ പി ജോസ്, കപില്‍ കെ എ, ഹരിതകർമ്മസേനാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
497000/- രൂപ ചെലവഴിച്ചു വാങ്ങിയ ടി വാഹനം 80 km മൈലേജും 350 മുതല്‍ 400 കിലോഗ്രാം ഭാരം വഹിക്കുവാന്‍ ശേഷിയുള്ളതുമാണ്.വാഹനം ഓടിക്കുന്നതിന് ആവശ്യമായ പരിശീലനം ഹരിതകർമ്മ സേന അംഗങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.