കർണാടക ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് 13 ന് വോട്ടെണ്ണൽ

ബംഗളുരു: കര്‍ണാടകത്തില്‍ 224 നിയമസഭാ മണ്ഡലത്തിലെ 5.21 കോടി വോട്ടര്‍മാര്‍ ബുധനാഴ്ച്ച പോളിങ് ബൂത്തിലേക്ക്. 2,615 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

ഈ മാസം 13നാണ് വോട്ടെണ്ണല്‍. കര്‍ശന സുരക്ഷയില്‍ 58,545 പോളിങ് സ്‌റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. ഫലപ്രഖ്യാപനം ശനിയാഴ്ചയാണ്.224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. 2018ലെ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചില്ല. ബി.ജെ.പി (104), കോണ്‍ഗ്രസ് (80), ജെ.ഡി.എസ് (37) എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഭരണവിരുദ്ധ വികാരത്തെ നേരിടാന്‍ ശക്തമായ പ്രചാരണമാണ് ബി.ജെ.പി. നടത്തിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യ നാഥ് തുടങ്ങിയവരാണ് പ്രചാരണം നയിച്ചത്.

ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ചൊവാഴ്ച്ച മോദി വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിനായി പ്രചാരണം നയിച്ചു. ജെഡിഎസിന്റെ പ്രകടനം നിര്‍ണയകമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !