കേരളം രാജ്യ വിരുദ്ധ ശക്തികളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് ബിജെപി മാധ്യമേഖലാ പ്രസിഡന്റ്‌ എൻ ഹരി

കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സാഹചര്യത്തിൽ. കേരളം രാജ്യ വിരുദ്ധ ശക്തികളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് ബിജെപി മാധ്യമേഖലാ പ്രസിഡന്റ്‌ എൻ ഹരിയുടെ പ്രതികരണം,

ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളാണ് സംസ്ഥാനത്ത് ലഹരികടത്തിന്റെ പ്രധാന ആസൂത്രകരെന്നും ഹരിഫേസ് ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക് പൂർണ്ണ രൂപം..

" അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്ന് കൊച്ചിയിൽ പിടികൂടുകയും ഒരു പാകിസ്ഥാൻ പൗരനെ ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ചേർന്ന് പിടികൂടി എന്ന വാർത്ത ഞെട്ടലോടെയാണ് കാണാൻ ഇടയായത് കള്ളക്കടത്തുകാർക്കും രാജ്യദ്രോഹികൾക്കും സുരക്ഷിതമായ ഇടമായി കേരളം മാറുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണ് കൊച്ചിയിൽ നടന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് കേരളം പോലെ സുരക്ഷിതമായ ഇടം വേറെ ഇല്ലന്ന് ശത്രു രാജ്യങ്ങൾ പോലും മനസിലാക്കുന്നു.

നട്ടലില്ലാത്ത ഇടതുപക്ഷ ഭരണകൂടത്തിന് കീഴിൽ  നടക്കുന്ന മയക്കു മരുന്ന് ഇടപാടുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പിണറായി വിജയൻറെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ എന്ന് അധികാരത്തിൽ വന്നോ അന്നുമുതൽ രാജ്യദ്രോഹികൾക്ക് കേരളം സ്വർഗ്ഗമാണ്.

സ്വർണ്ണ കള്ളക്കടത്തു കാരന്റെ മിനി കൂപ്പറിൽ പരസ്യമായി റോഡ് ഷോ നടത്തിയ മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരിയുടെയും സിപിഐമ്മിന്റെയും കള്ളക്കടത്തുകാരുമായുള്ള ബന്ധം അന്ന് മാധ്യങ്ങൾ ഏറെ ചർച്ച ചെയ്തവിഷയമാണ് ക്യാപ്സ്യൂളുകളുമായി പലരും അന്തി ചർച്ചകളിൽ വന്നിരുന്ന് പാർട്ടിയെയും നേതാക്കളെയും മാക്സിമം വെള്ളപൂശാൻ ശ്രമിച്ചു.

പിന്നീട് കള്ളപ്പണ ഇടപാടും ലഹരിമരുന്ന് ഇടപാടുമൊക്കെയായി കോടിയേരിയുടെ മകനെയും അന്വേഷണ സംഘം ജയിലിൽ അടച്ചു.

സിപിഐഎം നേതാക്കളും കള്ള കള്ളക്കടത്തുകാരുമായുള്ള രഹസ്യവും പരസ്യവുമായ ബന്ധങ്ങളെ പറ്റിയാണ് ഇവിടെ മനസ്സിലാക്കേണ്ടത്.

ലഹരിക്കെതിരെ ജനകീയ കവചമെന്നും മയക്കുമരുന്ന് കള്ളക്കടത്തു സംഘങ്ങൾക്കെതിരെ യുവജന പ്രതിരോധമെന്നുമൊക്കെപറഞ്ഞു കേരളത്തിലെ ജനങ്ങളെ പറ്റിച്ച് ഡിവൈഎഫ്ഐ,സിപിഐഎം നേതാക്കളുടെ കള്ളക്കടത്തു ബന്ധം സമൂഹത്തിൽ നിന്ന് മറച്ചു വെക്കാൻ എന്നും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ' 

എടുത്തുപറയേണ്ട കാര്യം കേരളത്തിൽ നടക്കുന്ന എല്ലാ മയക്കുമരുന്ന് കഞ്ചാവ് കടത്തു കേസിലും ഏതെങ്കിലുമൊക്കെ തരത്തിൽ ഒരു സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കൾക്ക് ആർക്കെങ്കിലുമൊക്കെ ബന്ധമുണ്ടായിരിക്കും എന്നുള്ളതാണ്.

കഴിഞ്ഞ ജനുവരിയിൽ കൊല്ലത്ത് അരക്കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയാകേസിൽ പിടിയിലായ ഇജാസ് ആലപ്പുഴയിലെ സിപിഐഎം നേതാവായിരുന്നു പിന്നീട് പിടിയിലായ ഡിവൈഎഫ്ഐ നേതാവ് സജാദ്,ഷാനവാസ് എന്നിവരും നേതാക്കളാണ് പ്രവർത്തകരല്ല..

മധ്യകേരളത്തെ ലഹരിയിൽ ആറാടിച്ചിരുന്ന ഇവരെ "പുറത്താക്കൽ, തരം താഴ്ത്തൽ പോലുള്ള ക്രൂരമായ ശിക്ഷകൾക്കാണ് പാർട്ടി അന്ന് വിധേയമാക്കിയത്."

അവർ ഇപ്പോഴും ഇടതുപക്ഷ ഭരണ സംവിധാനത്തിന്റെ തണലിൽ സന്തോഷമായി നാട്ടിൽ ഇറങ്ങി നടക്കുന്നു. അഴിയൂരിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി പിന്നീട് വിതരണക്കാരിയാക്കി മാറ്റുകയും ചെയ്ത വിഷയത്തിൽ കുട്ടിയുടെ 'അമ്മ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല കാരണം പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്നുള്ളതുകൊണ്ട്.

മലയിൻ കീഴിൽ പതിനാറു കാരിയെ പീഡിപ്പിച്ച ജിനേഷ് എന്ന വിപ്ലവകാരി അവിടുത്തെ അറിയപ്പെടുന്ന മയക്കുമരുന്ന് ഏജന്റുമാണ്‌.

ഒന്നോ രണ്ടോ വാർത്തയുടെ അടിസ്ഥാനത്തിലല്ല ഈ ആരോപണങ്ങൾ ഒന്നും ..' രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കണ്ണൂരിൽ രണ്ട് കിലോ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ട അഫ്സലും ഭാര്യ ബൽകീസും സജീവ സിപിഐഎം പ്രവർത്തകരാണ്.

അന്നുവരെ കേരളത്തിൽ പിടികൂടിയ എംഡിഎംഎ യുടെ ഏറ്റവും വലിയ ശേഖരമായിരുന്നു ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്.

ജില്ലയിൽ ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുത്ത മുഖ്യ സംഘാടകനും ഇയാൾ ആയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അഫ്സൽ നാറാത്ത് ആയുധ പരിശീലനകേസിന് പിന്നാലെ സിപിഎമ്മിൽ ചേക്കേറിയ ഒരു ഭീകരൻ കൂടിയാണ് ഇയാളെ അന്ന് പാർട്ടിയിൽ എത്തിക്കാൻ ചുക്കാൻ പിടിച്ചത് കൊലപാതക രാഷ്ട്രീയത്തിന്റെ അപ്പൊൽസ്തലൻ പി ജയരാജനായിരുന്നു.

സംസ്ഥാന വ്യാപകമായി സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ലഹരി വിരുദ്ധ സദസുകൾ സംഘടിപ്പിക്കുന്നത് നേതാക്കളും പ്രവർത്തകരും പങ്കാളികളാകുന്ന മയക്കുമരുന്ന് ദേശ വിരുദ്ധ പ്രവർത്തികളിൽ നിന്നും പുറത്തുവരുന്ന വാർത്തകളിൽ നിന്നും ജനങ്ങളുടെ കണ്ണ് വെട്ടിക്കാൻ മാത്രമാണ്.

കൊച്ചിയിൽ പിടികൂടിയ കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് ഇടപാടിൽ കേരളത്തിലെ പല പ്രമുഖർക്കും നിരോധിത തീവ്രവാദ സംഘടനകളിൽ പെട്ടവർക്കും പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല കാരണം നാർക്കോട്ടിക് ജിഹാദിലൂടെ ഏതൊരു രാജ്യത്തിൻറെ വളർച്ചയും വികസനവും ബൗദ്ധിക ശക്തിയും ഇല്ലായ്മ ചെയ്യാം എന്നുള്ള ജിഹാദികളുടെ കണ്ടെത്തൽ പ്രത്യക്ഷ മായി നടപ്പിലാക്കാൻ പറ്റിയ സംസ്ഥാനമാക്കി കേരളത്തെ പിണറായി വിജയൻ മാറ്റി, 

തീവ്രവാദത്തിനും ദേശവിരുദ്ധതയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നട്ടലില്ലാത്ത ദീർഘ വീക്ഷണമില്ലാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ള നാട്ടിൽ വരും തലമുറയുടെയും യുവജനങ്ങളുടെയും ഭാവി ആശങ്ക പെടുത്തുന്നതാണ്.

കേരളവുമായി ബന്ധപ്പെട്ടുകിടക്കുന്ന മയക്കുമരുന്ന് ഇടപാടുകളിൽ ശക്തമായ നടപടി ആവശ്യമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി ഇതിൽ തികഞ്ഞ പരാജയമാണ് എങ്കിലും രാജ്യത്തിൻറെ സുരക്ഷയെയും സാമ്പത്തിക, ബൗദ്ധിക തലങ്ങളെ കാർന്നു തിന്നുന്ന ഈ അധോലോക സംഘങ്ങൾക്കെതിരെയും ശക്തമായ നടപടി എടുക്കാൻ തയ്യാറാവണം.

അല്ലാത്തപക്ഷം ലഹരിവിരുദ്ധ യുവജന സംഘടനകളും യുവാക്കളും സർക്കാരിനെതിരെയും മയക്കു മരുന്ന് മാഫിയകൾക്ക് എതിരെയും ആയുധമെടുത്ത് തെരുവിലേക്കിറങ്ങുന്ന കാലം വരുമെന്ന് ഓർമിപ്പിക്കുകയാണ് ...

എൻ ഹരി 

ബിജെപി മധ്യമേഖലാ പ്രസിഡന്റ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !