പൊതുനിരത്തിലെ അനധികൃത നിർമ്മാണം സർക്കാർ ഒത്താശയോടെ : സജി മഞ്ഞക്കടമ്പിൽ

പാലാ :അനധികൃത നിർമ്മാണങ്ങൾ ഒഴിവാക്കാൻ ഇനിയെങ്കിലും പിഡബ്ല്യുഡി, പോലീസ് അധികാരികൾ ജാഗ്രതാ എടുക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി പാലാ മുൻസിപ്പൽ ഓഫീസിന് സമീപമുള്ള വെയിറ്റിംഗ് ഷെഡും പിഡബ്ല്യുഡി റോഡും  കയ്യേറി നിർമ്മിച്ച ഷെഡ് ഇതുവരെ പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പ്രസ്തുത പന്തലിന് മുന്നിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

ഇക്കഴിഞ്ഞ ദിവസം യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് പിഡബ്ല്യു ഓഫീസിൽ ഉപരോധം നടത്തിയപ്പോൾ പിഡബ്ല്യുഡി അനുമതിയില്ലാതെ നിർമ്മിച്ച ഷെഡ് ഇന്ന് തന്നെ പൊളിച്ചു നീക്കുമെന്ന് PWD അസിസ്റ്റൻറ് എൻജിനിയർ നൽകിയ ഉറപ്പിൽ യുഡിഎഫ് സമരം അവസാനിപ്പിച്ചതാണ്.

തുടർന്നും അനധികൃതമായി ഈ ഷെഡ് അവിടെ നിലനിർത്തിരിക്കുന്ന അധികാരികളുടെ ഇരട്ടത്താപ്പ് നയത്തിൽ പ്രതിഷേധിച്ചാണ് ബോർഡ് സ്ഥാപിച്ചത്.

ഇത്തരത്തിൽ ഒരു അനധികൃത നിർമ്മാണം പാലായിലെ ഏതെങ്കിലും ഒരു വ്യാപാരിയോ, മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയോ ചെയ്താൽ ആ നിമിഷം നടപടി എടുക്കുന്ന പോലീസും ,PWD യും ഈ കാര്യത്തിൽ കുറ്റകരമായ അനാസ്ഥ കാട്ടിയിരിക്കുന്നതാണെന്നും  സജി ആരോപിച്ചു.

ഈ ധിക്കാരപരമായ നടപടി സർക്കാർ പിന്തുണയോടെ ആണെന്നും സജി പറഞ്ഞു. പ്രതിഷേധ സമരത്തിന് ഡിസിസി സെക്രട്ടറി ആർ സജീവ് അധ്യക്ഷത വഹിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് ,ഡിസിസി വൈസ് പ്രസിഡണ്ട് കെ.സി നായർ ,അനസ് കണ്ടത്തിൽ ,സന്തോഷ് മണർകാട് , വിസി പ്രിൻസ്,വിജി വിജയകുമാർ , ജോസ് വേര നാനി, ഷോജി ഗോപി , കെ.സി. കുഞ്ഞുമോൻ , ജോഷിനെല്ലിക്കുന്നേൽ, നോയൽ ലൂക്ക്, ബിനോയി ചുര നോലിൽ , ജോയിസ് പുതിയ മഠം തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !