തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്കായുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ 26/05/2023 തീയതി 4 മണിക്ക് മുമ്പായി പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറങ്ങൾ സൗജന്യമായി പഞ്ചായത്തിൽ നിന്നോ മെമ്പർമാരുടെ പക്കൽ നിന്നോ 15/05/2023 മുതൽ ലഭിക്കുന്നതാണ്.
പച്ചക്കറി തൈ വിതരണം, പ്ലാവ് ഗ്രാമം, മൺചട്ടിയിൽ പച്ചക്കറി കൃഷി, പുരയിട കൃഷി വികസനം, സ്ഥിരം കൃഷിക്ക് കൂലി ചിലവ് സബ്സിഡി, കുറ്റിക്കുരുമുളക് വിതരണം, അടുക്കളത്തോട്ടത്തിന് ജൈവ കിറ്റ് വിതരണം, കിഴങ്ങ് വർഗ്ഗ വിള വികസനം, പശു വളർത്തൽ ( വനിത ),മുട്ടക്കോഴി വിതരണം ( വനിത ),കന്നുക്കുട്ടി പരിപാലനം,
ധാതുലവണ വിരമരുന്ന് വിതരണം ഉരുക്കൾക്ക്, വയോജനങ്ങൾക്ക് കട്ടിൽ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, കറവ പശുക്കൾക്ക് കാലിത്തീറ്റ, ക്ഷീര കർഷകർ അളക്കുന്ന പാലിന് സബ്സിഡി, എസ്.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്,എസ്.ടി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, എസ് സി വീട് വാസയോഗ്യമാക്കൽ, പിവിസി വാട്ടർ ടാങ്ക് എസ്.ടി,
കുടുംബശ്രീ സംരംഭങ്ങൾക്ക് സബ്സിഡി നൽകൽ, പിവിസി വാട്ടർ ടാങ്ക് എസ്.സി, ബയോബിൻ, ടോയ്‌ലറ്റ് മെയിന്റനൻസ്, കിണർ മെയിന്റനൻസ് ( ജനറൽ ), കിണർ മെയിന്റനൻസ് (എസ് സി ), എസ് സി വിദ്യാർത്ഥികൾക്ക് പഠനമുറി, എസ് ടി വിദ്യാർത്ഥികൾക്ക് പഠനമുറി, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം, ഗുരുതര കിഡ്നി രോഗികൾ, ക്യാൻസർ രോഗികൾ എന്നിവർക്ക് മരുന്നു അനുബന്ധസാമഗ്രികളും ചെലവുകളും,
തൊഴിൽരഹിതരായ വനിതകളുടെ ഗ്രൂപ്പിന് സ്വയം തൊഴിൽ പദ്ധതി, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം (സൈഡു വീൽ ഘടിപ്പിച്ച സ്കൂട്ടർ) തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.