കോട്ടയം: നഗരമധ്യത്തിൽ ചിട്ടി സ്ഥാപനത്തിൽ നിന്നും 1.36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തമിഴ്‌നാട് വെല്ലൂർ പളനി സ്വദേശിയായ പ്രതിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇയാളുടെ ചോദ്യം ചെയ്യൽ അടക്കം പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ചിട്ടി സ്ഥാപനത്തിൽ എത്തിയ പ്രതി ഇവിടെ നിന്നും 1.36 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.
സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.