അന്ന്യനാട്ടിൽ ചെന്ന് അവിടുത്തെ പൗരത്വം സ്വീകരിച്ചോ അല്ലാതെയോ ഇന്ത്യക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഉറഞ്ഞു തുള്ളുന്നവർ കരുതി ഇരിക്കുക " പണിവരുന്നുണ്ട് നല്ല എട്ടിന്റെ പണി

ലണ്ടൻ :ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുടെ പേരില്‍ പ്രശസ്ത കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയുടെ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് റദ്ദാക്കിയ വാര്‍ത്ത നേരത്തേ വന്നിരുന്നതാണ്.

ഇപ്പോഴിതാ ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ വംശജയായ ഒരു മാധ്യമ പ്രവര്‍ത്തകക്കും സമാനമായ അനുഭവം ഉണ്ടായിരിക്കുന്നു. ഇന്ത്യക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തി എന്നതാണ് കാരണം.

ലണ്ടനില്‍ താമസിക്കുന്ന 82 കാരിയായ അമൃത വില്‍സണ്‍ ഇപ്പോള്‍ ഈ നടപടികള്‍ റദ്ദാക്കി കിട്ടാന്‍ ഡല്‍ഹി ഹൈക്കൊടതിയെ സമീപിച്ചിരിക്കുകയാണ്.2023 മാര്‍ച്ച് 17 ന് തന്റെ ഒ സി ഐ കാര്‍ഡ് റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നാണ് അവര്‍ പരാതിയില്‍ പറയുന്നത്.

ഈ കാര്‍ഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട തെളിവുകളും മറ്റ് രേഖകളും സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനും, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോട്ടീസ് അയച്ചിരിക്കുന്നത്.

സ്വാഭാവിക നീതിയുടെ എല്ലാ സങ്കല്‍പങ്ങളെയും തകര്‍ത്തുകൊണ്ട്, വിവേചന ബുദ്ധി പ്രയോഗിക്കാതെ തീര്‍ത്തും യാന്ത്രികമായിട്ടാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അത്തരമൊരു തീരുമാനമെടുത്തത് എന്ന് അമൃത് വില്‍സണ്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് ഏപ്രില്‍ 17 ന് അയച്ച അപേക്ഷയില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അഡ്വക്കേറ്റ് റബേക്ക ജോണ്‍ മുഖാന്തിരം സമര്‍പ്പിച്ച പരാതിയില്‍ അമൃത പറയുന്നു.

ത്‌നറ്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ച അമൃത, തന്റെ ജീവിതത്തിന്റെ ആദ്യ 20 വര്‍ഷങ്ങള്‍ ചെലവഴിച്ച ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും തന്നെ വിലക്കിയിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തിപരമായ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നു എന്നും, നിരവധി ഉന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവയാണെന്നും അതെല്ലാം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അമൃത് വില്‍സണ് ഒരു ഷോകോസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ആ ഷോകേസില്‍ ആരോപിച്ചിരിക്കുന്ന ഒന്നിനുമുള്ള തെളിവുകളൊ മറ്റ് വിശദാംശങ്ങളോ ഷോകേസില്‍ ഉണ്ടായിരുന്നില്ല എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും അമൃത് ആ ഷോകോസ് നോട്ടീസിന് മറുപടി നല്‍കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4 ന് നല്‍കിയ മറുപടിയില്‍ അവര്‍ ഷോകോസ് നോട്ടീസില്‍ പരാമര്‍ശിച്ച ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയായിരുന്നു.

മാത്രമല്ല്, താന്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ നല്‍കാനും അവര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ത്തിച്ചുള്ള അപേക്ഷകള്‍ക്ക് പ്രതികരണം ഉണ്ടായില്ലെന്നും മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് തന്റെ ഓ സി ഐ കാര്‍ഡ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ലഭിക്കുകയായിരുന്നു എന്നും അവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !