കൊല്ലം :ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്.
പൂവ്വാറില്‍ 65 കാരനെ വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസിലാണ്അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആര് അറസ്റ്റിലായത്. അശ്വതിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുമാണ് പൂവ്വാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ അശ്വതി അച്ചു പൂവാറില്‍ വിവാഹവാഗ്ദാനം നല്കി 40000 രൂപ തട്ടിയെന്ന് ആണ് പരാതി.
ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിന് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു അശ്വതി പണം തട്ടിയത്.
2021 സെപ്റ്റംബറില്‍ ഇവര്‍ക്കെതിരെ ഒരു പൊലീസ് ഓഫീസറുടെ പരാതിയിലും കേസെടുത്തിരുന്നു. ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന ആരോപണമാണ് അന്ന് ഇവര്‍ നേരിട്ടത്.
പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.
2016ലാണ് പരാതിക്കാരന്റെ ഭാര്യ മരിച്ചത്. ഇതോടെ കുട്ടികളെ നോക്കാനും മറ്റും പ്രശ്നങ്ങളുണ്ടായി. കൃത്യസമയത്ത് ആഹാരം നല്കാനാകത്ത സ്ഥിതിയും വന്നു. ഇതിനിടെയാണ് ഒരു ഇടനിലക്കാരന് മുഖേന വാഗ്ദാനം വന്നത്.
കുട്ടികളെ നോക്കാമെന്നും ഇപ്പോഴുള്ള ബാധ്യതകള്‍ ഒഴിപ്പിക്കാന്‍ പണം വേണമെന്നുമായിരുന്നു ആവശ്യം. പിന്നാലെ അശ്വതിയും വീട്ടിലെത്തി. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു.
രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ യുവതി വയോധികനെ പറ്റിക്കുകയായിരുന്നു. എല്ലാം ഉറപ്പിച്ച് വിവാഹത്തിന് സമ്മതിച്ചു. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹം നടത്താമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.