ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവുമായി തെളിവെടുപ്പ് നടത്തി പോലീസ്

കൊല്ലം: ജോലി സ്ഥലത്തെത്തി ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

സംഭവ ശേഷം ഉപേക്ഷിച്ച, ബാക്കി വന്ന ആസിഡും കുപ്പിയും പുനലൂരിലെ സ്വകാര്യ വാഹന പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കണ്ണങ്കോട് സ്വദേശിയായ വിപിൻ രാജ് ആണ് പ്രതി.

കൊല്ലം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് പ്രതിയുടെ ആക്രമണം.

വിപിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചു നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. വാക്കേറ്റത്തിനൊടുവിൽ വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് എടുത്ത് നീതുവിന്‍റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

മുഖത്ത് 90% പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നീതുവിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് സൂചന. നീതുവിനെ സംശയമായിരുന്നുവെന്നും, ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് തന്നെ നയിച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !