തീരസദസ്സ്: ലഭിച്ച 960 പരാതികളില്‍ 521 എണ്ണം തീര്‍പ്പാക്കി.

ആറാട്ടുപുഴ : ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഹരിപ്പാട് മണ്ഡലത്തിൽ നടത്തിയ തീരസദസ്സില്‍ വന്‍ ജനപങ്കാളിത്തം.

തീരദേശ മേഖലയിലെ  മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചു തീര സദസ്സുകൾ സംഘടിപ്പിക്കുന്നത്.

ആകെ 960 പരാതികളാണ്  ഹരിപ്പാട് തീരസദസ്സില്‍ ലഭിച്ചത്. ഇതില്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 521 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ശേഷിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അടിയന്തിര പരിഹാരത്തിനായി കൈമാറി. ഭവന നിര്‍മ്മാണം, വീട്ടു നമ്പര്‍, ലൈഫ് മിഷന്‍, റോഡ് നിര്‍മ്മാണം,

ഭവന അറ്റകുറ്റപ്പണി, പട്ടയം, കടാശ്വാസം, ജലസേചനം, ആരോഗ്യം, തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്. നിരവധി പേര്‍ പരാതികള്‍ മന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കാനും എത്തിയിരുന്നു. പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന തല മോണിറ്ററിങ് സെല്ലും ജില്ലാതല സെല്ലും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !