കൊല്ലം: കൊട്ടാരക്കരയില്‍ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ് . ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു .
കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടര്‍മാരും , യുവമോര്‍ച്ച അടക്കമുള്ള സംഘടനകളും വീണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു . അതിനു ശേഷമാണ് വന്ദനയുടെ ചിത്രം മന്ത്രി പ്രൊഫൈല്‍ പിക്ചറാക്കിയത്.
എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ കൊണ്ടൊന്നും വീണ ജോര്‍ജ് പറഞ്ഞ പ്രസ്താവന തള്ളിക്കളയാന്‍ ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം . ‘ ഡോക്ടര്‍ എന്നാല്‍ സ്വന്തം ജീവന് ജീവന് കളയാന്‍ അല്ല അവര്‍ കഷ്ടപെട്ട് പഠിച്ചു വരുന്നത് ജീവന് രക്ഷിക്കാന്‍ ആണ്.
അതു ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ കുറച്ചു എങ്കിലും ബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ പറഞ്ഞ പ്രസ്താവന പിന്‍വലിക്കണം ‘ എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത് .നിങ്ങള്‍ക്ക് എത്ര എക്സ്പീരിയന്‍സ് ഉണ്ടായിട്ടാണ് മന്ത്രി ആയത്?? പോട്ടെ രാഷ്ട്രീയമായി എന്ത് അര്‍ഹത ഉണ്ട് ആ സ്ഥാനത്തിരിക്കാന്‍ , ആ ഡോക്ടര്‍ വെളുപ്പിനെ മരിച്ചത് ആണ്.
ആരെ കാണിക്കാന്‍ ഈ പ്രഹസനം ,സമാധാന ജീവിതം നയിക്കാന്‍ ജനങ്ങള്‍ കരാട്ടെയും കളരിയും പഠിക്കണം എന്ന് പറയേണ്ട അവസ്ഥയിലായി നമ്മുടെ കേരളം എന്നിങ്ങനെ വീണ ജോര്‍ജിനെതിരെ ശക്തമായ ഭാഷയിലാണ് ജനങ്ങളുടെ പ്രതികരണം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.