എറണാകുളം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി നടന് ഷെയ്ന് നിഗം.
ഓരോരുത്തരുടേയും ജീവന് രക്ഷിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഡോക്ടര്‍ വന്ദനയ്ക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും ഷെയ്ന് പറഞ്ഞു.
കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള് ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഷെയ്ന് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
നമ്മുടെ ജീവന് രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
ഡോക്ടര്‍ വന്ദനക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്.കുടുംബത്തിന്റെ വേദനയില്‍ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു….
കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള് ഓരോരുത്തരും ബാധ്യസ്ഥരാണ്……
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.