കണ്ണൂര്‍ : രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി തലശ്ശേരി അതിരൂപത.
സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികൾ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും തലശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിറക്കി.
അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു.
കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരും പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന ബിഷപ് പാംപ്ലാനിയുടെ പരാമര്‍ശമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. കണ്ണൂർ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ചാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിവാദ പരാമര്‍ശം നടത്തിയത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ.
ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമർശം. അപ്പോസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപ്പാണ് അടുത്ത വരിയായി രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.