കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ തുരത്താന്‍ തമിഴ്നാട് വനംവകുപ്പ് ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ തന്നെ വനം വകുപ്പിന്റെ ‘മിഷന് അരിക്കൊമ്പന്’ ആരംഭിച്ചു.
അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. അതേസമയം കാട്ടാനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക.
മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങള്‍ ഇന്നലെ രാത്രിയോടെയെത്തി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ഇന്നലെ രാവിലെയോടെയാണ് അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകര്‍ത്തിരുന്നു. തുടര്‍ന്നാണ് ആനയെ മയക്കുവെടിവെക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്.
അരിക്കൊമ്പന് ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പന് പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പും വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.