ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിനെ മയക്കുമരുന്ന് കുത്തിവച്ച് കവർച്ചയും ലെെംഗികപീഡനവും നടത്തിയ കേസിലെ പ്രതികൾ പിടിയിൽ

എറണാകുളം: കളമശേരി മൂലേപ്പാടത്ത് താമസിക്കുന്ന ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിനെ മയക്കുമരുന്ന് കുത്തിവച്ച് കവർച്ചയും ലെെംഗികപീഡനവും നടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

കളമശേരിയിലെ ഹോട്ടൽ ജീവനക്കാരനായ പത്തനംതിട്ട അത്തിക്കയം സ്വദേശി പുത്തൻവീട്ടിൽ ഷിജിൻ പി ഷാജി (21), സുഹൃത്ത് പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മനക്കത്തൊടി എം ടി അനീഷ് ബാബു (24) എന്നിവരാണ് അറസ്റ്റിലായത്.

ബൈക്കിൽ 15ന് രാവിലെ അഞ്ചരയോടെ എത്തിയ പ്രതികൾ യുവാവിനോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് കുത്തിവയ്‌ക്കുകയായിരുന്നു.

ബോധം നഷ്ടപ്പെട്ട യുവാവിനെ മർദിച്ചവശനാക്കി ലെെംഗികപീഡനത്തിന് ഇരയാക്കുകയും ദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് വീഡിയോ കാണിച്ച്‌ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈയിൽ പണമില്ലാതിരുന്ന യുവാവിനെ മർദിച്ച്‌ ലാപ്ടോപ്, മൊബൈൽ ഫോൺ, പേഴ്സ് എന്നിവയുമായി രാവിലെ പ്രതികൾ കടന്നുകളഞ്ഞു. ബോധരഹിതനായി കണ്ട യുവാവിനെ വീട്ടുടമസ്ഥനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളിൽനിന്ന്‌ യുവാവിന്റെ ലാപ്ടോപ്, പേഴ്സ് എന്നിവ പൊലീസ് കണ്ടെടുത്തു.

അനീഷ് ബാബു 2019ൽ രണ്ടുകിലോ കഞ്ചാവ് കൈവശംവച്ചതിനും നിരവധി വാഹനമോഷണ കേസുകളിലും പ്രതിയാണ്. കളമശേരി ഇൻസ്പെക്ടർ വിപിൻദാസിന്റെയും എസ്ഐ കെ എ നജീബിന്റെയും നേതൃത്വത്തിലാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !