യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ യുകെ സന്ദർശനം പൂർത്തിയായി

ലണ്ടന്‍: ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ യുകെ സന്ദര്‍ശനം പൂര്‍ത്തിയായി. ബാവ മെയ് 11 മുതല്‍ 15 വരെയാണ് യുകെ ഭദ്രാസനം സന്ദര്‍ശിച്ചത്.

ഇഗ്ളണ്ടിലെ മാഞ്ചസ്ററര്‍ വിമാനത്താവളത്തില്‍ മെയ് 11 വ്യാഴാഴ്ച വൈകിട്ട് എത്തിയ പരിശുദ്ധ പിതാവിന് മെത്രാപ്പോലീത്തമാരും, എംഎസ്ഒസി യുകെ കൗണ്‍സിലും, മാഞ്ചസ്ററര്‍ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേര്‍ന്ന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. മെയ് 12 ന് പരിശുദ്ധ പിതാവ് മാഞ്ചസ്ററര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തി.

യുകെയിലെ സഭയുടെ 36 പള്ളികളില്‍ നിന്നുമുള്ള ആത്മീയ മക്കള്‍ക്കായി മെയ് 13-ആം തീയതി ശനിയാഴ്ച യൂണിവേഴ്സിറ്റി ഓഫ് ബോള്‍ട്ടന്‍ സ്റേറഡിയത്തില്‍ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായില്‍ പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുഗ്രഹ പ്രഭാഷണത്തോടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. മലങ്കരയില്‍ നിന്നും എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാക്കമാരായ ഡോ. ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത,

ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലിത്ത, ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത,യു.കെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. ഭദ്രാസനത്തിലെ വൈദികര്‍,കൗണ്‍സില്‍ അംഗങ്ങള്‍,ഭക്ത സംഘടനകള്‍ തുടങ്ങി ഏകദേശം രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ വി കുര്‍ബാനയില്‍ പങ്കെടുത്തു.

മെയ് 13 ന് വൈകിട്ട് 4 മണിക്ക് പുതിയതായി പണി കഴിപ്പിച്ച മാഞ്ചസ്ററര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പളളിയുടെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികതത്വത്തില്‍ നടത്തി. മെയ് 14-ആം തീയതി ഞായറാഴ്ച പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.

തുടര്‍ന്ന് പൊതുസമ്മേളനവും നടത്തി. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിന്റെ അധ്യക്ഷതയില്‍ എംഎസ്ഒസി യുകെ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മെയ് 15ന് ശൈ്ളഹീക സന്ദര്‍ശനം പൂര്‍ത്തിയാക്കി പരിശുദ്ധ ബാവ നാട്ടിലേയ്ക്ക് മടങ്ങി.

 ഭദ്രാസനത്തിലെ വൈദികരും കൗണ്‍സില്‍ അംഗങ്ങളും ,വിവിധ കമ്മിറ്റികളും മാഞ്ചെസ്ററര്‍ സെന്‍റ് മേരീസ് പള്ളിയിലെ കമ്മിറ്റികളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !