ആലപ്പുഴ : കായംകുളത്ത് 84 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി.
വള്ളികുന്നം കടുവിനാൽ മലവിള വടക്കേതിൽ സഞ്ചുവിനെ(32) ആണ് കായംകുളം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
കർണ്ണാടകയിൽ നിന്നും ബസിൽ കായംകുളം കെ എസ് ആർ ടി സി സ്റ്റാൻഡിന് അടുത്ത് കമലാലയം ജംഗ്ഷനിൽ എത്തിയ ഇയാൾ വള്ളികുന്നത്തേയ്ക്ക് പോകാൻ വാഹനം കാത്തുനിൽക്കവേ ആണ് പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്.വള്ളികുന്നം ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്.
സഞ്ചുവിന്റെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പ്രധാനിയാണെന്ന് പോലീസ് പറയുന്നു.കായംകുളം എസ് ഐ ഉദയകുമാർ, സീനിയർ സി പി ഒ റെജി,ശ്യാം, അജികുമാർ,ശിവകുമാർ, ഡാൻസാഫ് എസ് ഐ സന്തോഷ്, എ എസ് ഐ ജാക്സൺ, സി പി ഒമാരായ ഉല്ലാസ്, ഹരി കൃഷ്ണൻ, ഷാഫി, നന്ദു,രൺദീപ് ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.